English
    • contact
      Contact us
      tUm.- {]-ta-m-Zv-kv- C-kv-n-yq-v- Hm-^v- sk-Iv-jz &- am-cn--- sl-v- ss{]-h-v- en-an--Uv-
      ]]--Sn-m-ew,- C-S--n,-
      N--p-g- -K- ]n.-H,- sIm-n-682 033
      t^m-:- 04842555301,- 2555304,- 2555309,
      Helpline: 93875 07080.
      E-mail: info@drpromodusinstitute.in
      Web: drpromodusinstitute.in
      working time : 9.00 am - 5.00 pm
      Sunday Holiday
HELPLINE : +91 484 2555301, 2555304

Quick Links

Penile Prosthesis Implant Surgery

Research and Publication

ലൈംഗിക ബന്ധത്തോടുള്ള ഭയം(Fear of Sexual Intercourse / Fear of Coitus)

നവ ദമ്പതികളില്‍ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്നമാണിത്. കൂടുതലും സ്ത്രീകളിലാണ് ഏറെ കാണപ്പെടുന്നത്. ചില സ്ത്രീകള്‍ക്ക് അവരുടെ ലൈംഗീകാവയവത്തില്‍ സ്പര്‍ശിക്കുന്നതുപോലും ഭയമാണ്. ഈ ഭയം ലൈംഗിക ബന്ധത്തിന് തടസമാവുകയും ചെയ്യുന്നു. വിവാഹശേഷം 21 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ഭയംമൂലം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയാതിരുന്ന രോഗികള്‍ ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കി പോയിട്ടുണ്ട്. ഈ വ്യക്തികള്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്നും ഭര്‍ത്താവിനോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും ആത്മാര്‍ത്ഥമായ ആഗ്രമുണ്ടെങ്കിലും ഭയം നിമിത്തം അതിന് കഴിയാറില്ല. കൗമാര പ്രായത്തിലെപ്പോഴെങ്കിലും കൂട്ടുകാരില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ലൈംഗിക ബന്ധത്തെപ്പറ്റി കേട്ടിട്ടുള്ള പേടിപ്പെടുത്തുന്ന കഥകളോ വായിച്ചറിഞ്ഞ കഥകളോ ആയിരിക്കാം ഇത്തരം ഭയത്തിന് പിന്നില്‍ . തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് ദാമ്പത്യ കലഹത്തിനും വിവാഹബന്ധം വേര്‍പിരിയുന്നതിനും കാരണമാകാറുണ്ട്. പലരും ഇത്തരം ഭയം മറച്ചുവെക്കുന്നതിനുവേണ്ടി വൈകുന്നേരമാകുമ്പോള്‍ ഭര്‍ത്താവുമായി ശണ്ഠ കൂടുകയും അതുവഴി ലൈംഗിക ബന്ധത്തിനുള്ള ശ്രമം തന്നെ ഇല്ലാതാക്കുകയും ചെയ്യും. പലപ്പോഴും ബെഡ് റൂമിന് പുറത്തുള്ള കലഹം മാത്രമായിരിക്കും വീട്ടുകാര്‍ മനസിലാക്കുന്നത്. ക്രമേണ കലഹം വര്‍ദ്ധിക്കുകയും പരസ്പരം ആരോപണങ്ങളും വൈരാഗ്യവുമൊക്കെയായി മാറുകയും ചെയ്യുമ്പോള്‍ ദമ്പതികള്‍ അകന്നുമാറുന്നു. പിന്നീടത് വിവാഹ മോചനത്തിലേക്ക് നീങ്ങിയേക്കാം. തക്ക സമയത്ത് ഉചിതമായ ചികിത്സ തേടിയാല്‍ നൂറു ശതമാനവും പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഭയത്തിന്‍റെ കാഠിന്യം കുറവാണെങ്കില്‍ ശരിയായ ലൈംഗിക വിദ്യാഭ്യാസവും കൗണ്‍സലിംങും മാത്രം മതിയാകും. എന്നാല്‍ ഭയം അല്‍പം കൂടിയ അളവിലുണ്ടെങ്കില്‍ നിശ്ചയമായും സെക്സ് തെറാപ്പി ആവശ്യമായി വരും. ദമ്പതികളില്‍ രണ്ടുപേര്‍ക്കും പ്രശ്നം പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ സെക്സ് തെറാപ്പിയിലൂടെ ഇത് പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ കഴിയും.

Back to Top