ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ ഭയമുള്ള പുരുഷന്മാര്‍ ഉണ്ട്…ഒരിക്കലും കാണില്ല എന്നാകും മുകളിലെ വാചകം വായിച്ചപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയിരിക്കുക..ഒരു ചെറിയ വിഭാഗം പുരുഷന്മാര്‍ക്ക് ആണ് ഇത്തരമൊരു പ്രശ്നം അനുഭവപ്പെടുന്നത്.  നേരിട്ട് അനുഭവമുള്ള കേസുകളുടെ ചികിത്സാ പശ്ചാത്തലത്തില്‍ നിന്നാണ് ഇത്തരം ഒരു ചിന്ത പങ്കു വെക്കുന്നത്.

ലിംഗത്തില്‍ അനുഭവപ്പെടുന്ന വേദന, അത് സംബന്ധിച്ചുള്ള അകാരണ ഭയം, സ്ത്രീകള്‍ക്ക് എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന ആകാംക്ഷ തുടങ്ങി ലൈംഗീക കാര്യങ്ങളില്‍ അജ്ഞതയുള്ള പുരുഷന്മാരില്‍ ആണ് ഇത്തരം ഒരു സ്ഥിതി വിശേഷം കണ്ടു വരുന്നത്. ശരിയായ രീതിയിലുള്ള ലൈംഗീക വിദ്യാഭ്യാസവും കൌണ്‍സിലിംഗും നല്‍കിയാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ ആകും. ചില കേസുകളില്‍ സെക്സ് തെറാപ്പിയും വേണ്ടി വരും.