ദിവസവും നാലുമണിക്കൂറിൽ അധികം സമയം സാമൂഹ്യമാധ്യമങ്ങളിൽ സമയം ചിലവിടുന്നവർ പത്തു ശതമാനം ആണ്.. വിരസത അകറ്റാനാണ് പലരും ഇത്രയും സമയം സോഷ്യൽ മീഡിയയിൽ ചെലവിടുന്നത്. ആരുമില്ലാത്തവന് സോഷ്യൽ മീഡിയ കൂട്ട് എന്ന തരത്തിൽ ഉള്ള ഈ ന്യായീകരണം ഏറെക്കുറെ ശരിയുമാണ്.എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധയോടെ വീക്ഷിച്ചേ തീരൂ നാം.
ഇന്റർനെറ്റ് ബന്ധം ഇല്ലാതെ ദീർഘനേരം സമൂഹ മാധ്യമങ്ങളിൽ നിന്നും അകന്നു നിൽക്കുമ്പോൾ അസ്വാസ്ഥ്യം, ദേഷ്യം ഇവ വരുന്നുണ്ടോ ?, ഇടയ്ക്കിടെ ഫോൺ എടുത്തു നോക്കാൻ തോന്നുന്നുണ്ടോ ? നെറ്റ് ഇല്ലെങ്കിലും അഥവാ സോഷ്യൽ മീഡിയയിൽ സമയം ചിലവിടുമ്പോഴും ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ ദേഷ്യം വരുന്നുണ്ടോ? എങ്കിൽ

നിങ്ങൾ സോഷ്യൽ മീഡിയാ അഡിക്ഷനിലക്കുള്ള പാതയിൽ ആണ്..ഇത്തരം അഡിക്ഷനുകൾ മദ്യവും മയക്കുമരുന്നും പോലെ തന്നെയാണ്..ഈ ലഹരി കിട്ടിയില്ലെങ്കിൽ പതുക്കെ മാനസീക പ്രശ്‌നങ്ങളിലേക്കും വിഷാദത്തിലേക്കും വീഴുന്നവർ ഉണ്ട്..