സോഷ്യല്‍ മീഡിയയിലും ഇ-മെയിലിലും മറ്റുമായി ഡോ.പ്രമോദിന് വരുന്ന ചോദ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവയില്‍ നിന്ന് 

ചോദ്യം : ബിരുദ വിദ്യാര്‍ഥിയാണ്. സ്വയംഭോഗം ഒഴിവാക്കാന്‍ പറ്റുന്നില്ല. സ്ഥിരമായി സ്വയംഭോഗം ചെയ്യുന്നത് ഭാവിയില്‍ ദോഷമുണ്ടാക്കുമോ ?

ഉത്തരം : വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന ലൈംഗീക അഭിനിവേശത്തെ സ്വയംഭോഗത്തിലൂടെയാണ് വളരുന്ന കുട്ടികള്‍ പരിഹരിക്കുന്നത് .  സ്വയംഭോഗം ചെയ്യാനുള്ള തോന്നല്‍ ആണ്‍വളര്‍ച്ചയുടെ ലക്ഷണമായി കണ്ടാല്‍ മതി. എന്നാല്‍ പഠനത്തിലും മറ്റും ശ്രദ്ധിക്കാതെ പൂര്‍ണമായും ശ്രദ്ധ സ്വയംഭോഗത്തിലേക്ക് തിരിഞ്ഞാല്‍ അത് അപകടകരമാണ്.

സ്വയംഭോഗം ചെയ്യുമ്പോള്‍ ആണുങ്ങള്‍ പലപ്പോഴും പെട്ടന്ന് സ്ഖലനം നടത്താനുള്ള ശ്രമങ്ങള്‍ നടത്തും. പലര്‍ക്കും എത്രയും വേഗം സ്ഖലനം നടത്താനുള്ള ഒരു ഉപായം മാത്രമാണ് സ്വയംഭോഗം. പെട്ടന്ന് സ്ഖലിച്ച ശേഷവും ലൈംഗീകാസക്തി ശമിചില്ലെങ്കില്‍ വീണ്ടും സ്വയംഭോഗം ചെയ്യും. ഇത്തരത്തില്‍ ഉടനടി കൂടുതല്‍ തീവ്രതയോടെ സുഖം കിട്ടാനായി നടത്തുന്ന ശ്രമങ്ങള്‍ പക്ഷെ പില്‍ക്കാലത്ത് ദോഷകരമാകും. അതുകൊണ്ട് സ്വയംഭോഗം ശീലമാക്കിയവര്‍ ഒന്ന് ഗിയര്‍ മാറ്റിപ്പിടിച്ചു അല്‍പ്പമൊന്നു സ്ലോ ആക്കുകയാണ് നല്ലത്.

സ്വയംഭോഗത്തില്‍ സ്ഖലനം നടക്കാന്‍ നിശ്ചിത സമയം മാത്രം മതി. എന്നാല്‍ യഥാര്‍ത്ഥ ബന്ധപ്പെടലില്‍ രതിപൂര്‍വലീലകള്‍ക്കും മറ്റുമായി കൂടുതല്‍  സമയം ചിലവഴിക്കേണ്ടി വരും. സ്വയംഭോഗത്തിലൂടെ വേഗത്തില്‍ സ്ഖലനം ശീലിച്ചവര്‍ക്ക് ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ പലപ്പോഴും കഴിയാറില്ല. പൂര്‍വ ലീലകള്‍ക്ക്‌ ശേഷം ബന്ധപ്പെടലിലേക്ക് കടക്കുമ്പോള്‍ തന്നെ സ്ഖലനം നടന്നു കഴിയും . ഇത്തരം ഒരു സാഹചര്യം മാറ്റുന്നതിനായി പിന്നീട് ചികിത്സ തേടേണ്ടി വരും. അതുകൊണ്ട് തന്നെ സ്വയംഭോഗം ശീലമാക്കാതെ നോക്കുക, ഇനി അത് ഒഴിവാക്കാന്‍ ആകുന്നില്ലെങ്കില്‍ ഇത്തിരി ധൃതി കുറച്ചു കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചു ശീലിക്കുക.