സർ, എനിക്ക് ഇപ്പോൾ ഇരുപത്തിരണ്ട് വയസുണ്ട്. പതിനാറാം വയസ് മുതൽ ദിനേന ഏകദേശം പത്തു വട്ടം എന്ന നിലയിൽ സ്വയംഭോഗം ചെയ്തിരുന്നു . കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുന്‌പെയാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. പുലർകാലേ ഉണ്ടാകാറുള്ള ഉദ്ധാരണം ഉണ്ടാകുന്നില്ല. മാത്രമല്ല, കാസ്റ്റർ ഓയിൽ പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ച് കഠിനമായി പരിശ്രമിച്ചാൽ മാത്രമേ എപ്പോഴും ഉദ്ധാരണം ഉണ്ടാകുന്നുമുള്ളൂ.ലൈംഗീക ബന്ധത്തിനുള്ള അവസരം കിട്ടിയപ്പോൾ പോലും ഉദ്ധാരണക്കുറവ് ഭയന്ന് ഞാൻ ഒഴിവാക്കി. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടോ ?

ജോജോ , തിരുവനന്തപുരം 12/2/2017

ദിവസത്തിൽ പത്തുവട്ടം സ്വയംഭോഗം ചെയ്യുക’ കേൾക്കുമ്പോൾ തന്നെ ഇത് തികച്ചും അസാധാരണമായി തോന്നുന്നു.നിങ്ങളുടെ മാനസീക നില നന്നായി ഒന്ന് വിശകലനം ചെയ്യേണ്ടതുണ്ട്. ഉപബോധ മനസ്സിൽ അത്തരം ഒരു പ്രശ്‌നം ഉണ്ടാകാൻ സാധ്യതയുണ്ട്. സ്വയംഭോഗം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമായ ഒന്നല്ല. എന്നാൽ ഒരു വ്യക്തി തൻറെ എല്ലാ കടമകളും മറന്നു അല്ലെങ്കിൽ ഉപേക്ഷിച്ച് എന്നും പതിവായി അസാധാരണമായ തരത്തിൽ അത് തന്നെ ചെയ്തുകൊണ്ടിരിക്കുമ്പോൾ അതൊരു മാനസീക പ്രശ്‌നമായി കാണേണ്ടി വരും. ഉദ്ധാരണക്കുറവിന് ചികിത്സ ഉണ്ട്.ഒപ്പം മാനസീക നില വിശകലനം ചെയ്തുകൊണ്ടുള്ള ചികിത്സയ്ക്ക് കൂടി ശ്രമിക്കുക.