ലൈംഗിക കാര്യങ്ങളിലുള്ള അറപ്പ്

അപൂർവം ചില പുരുഷന്മാർക്ക് ലൈംഗിക ബന്ധത്തിന് അറപ്പ് അനുഭവപ്പെടുന്നവരാണ്. സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കുന്നതും യോനിയിൽനിന്ന് വരുന്ന ശ്രവവും ഒക്കെ ഇവർക്ക് അറപ്പാണ്. ചിലർക്ക് സ്വന്തം ശുക്ലംപോലും വലിയ അറപ്പാണ്. ഇത്തരക്കാർ അമിത അടുക്കും ചിട്ടയുമുള്ളവരും പല വസ്തുക്കളോട് അറപ്പും വെറുപ്പുമുള്ളവരുമായിരിക്കും. ചിലർക്കെങ്കിലും ഇത്തരം പ്രശ്‌നങ്ങൾ അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. രോഗിക്ക് തന്റെ പ്രശ്‌നം പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് സെക്‌സ് തെറാപ്പിയിലൂടെ പൂർണ്ണമായും പരിഹരിക്കാൻ സാധിക്കും.