അറപ്പും വെറുപ്പും കുടുംബത്തെ ഉലയ്ക്കുമ്പോള്‍

1353 Views 0 Comment

അപൂർവം ചില സ്ത്രീകൾക്ക് ലൈംഗിക ബന്ധത്തിന് അറപ്പ് അനുഭവപ്പെടുന്നവരാണ്. ലൈംഗിക ബന്ധത്തോടുള്ള അറപ്പ് പുരുഷന്മാരേക്കൾ കൂടുതലായി സ്ത്രീകളിലാണ് കാണപ്പെടുന്നത്. പുരുഷന്റെ ജനനേന്ദ്രിയത്തിൽ സ്പർശിക്കുന്നതുപോലും ഇവർക്ക് അറപ്പാണ്. പുരുഷന്റെ ശുക്ലം തന്റെ ശരീരത്തിലെവിടെയെങ്കിലും പറ്റിയാൽ അറപ്പ് അനുഭവപ്പെടുകയും ഉടൻതന്നെ തുടച്ചു കളയുകയും, കഴുകാൻ വേണ്ടി കുളിമുറിയിലേയ്ക്ക് ഓടുകയോ ചെയ്യും. ഇത്തരക്കാർ പൊതുവെ അമിത അടുക്കും ചിട്ടയുമുള്ളവരും പല വസ്തുക്കളോടും അറപ്പും വെറുപ്പുമുള്ളവരുമായിരിക്കും. ചിലർക്കെങ്കിലും ഇത്തരം പ്രശ്‌നങ്ങൾ അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. മിക്ക ദമ്പതികളിലും ദാമ്പത്യ കലഹത്തിന്റെ ഒരു പ്രധാന കാരണവും ഇത് തന്നെ. ഇക്കാരണംകൊണ്ടുതന്നെ വിവാഹമോചനത്തിലെത്തുന്ന ദമ്പതികളുമുണ്ട്. എന്നാൽ തന്റെ പ്രശ്‌നം പരിഹരിക്കണമെന്ന് രോഗിക്ക് ആഗ്രഹമുണ്ടെങ്കിൽ അത് സെക്‌സ് തെറാപ്പിയിലൂടെ പൂർണ്ണമായും പരിഹരിക്കാൻ സാധിക്കും.

 

0 Comments

Leave a Comment