ലൈംഗികബന്ധത്തില്‍ ഏർപ്പെടുമ്പോൾ യോനി സങ്കോചിക്കുകയും കഠിനമായ വേദയും ചിലപ്പോൾ രക്ത സ്രാവവും ഉണ്ടാകുന്ന അവസ്ഥയാണ് വജൈനിസ്മസ്.  ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്.മുൻപ് ഉണ്ടായ ശാരീരിക അക്രമങ്ങളെക്കുറിച്ചുള്ള ഓർമ, ലൈംഗികതയെക്കുറിച്ചുള്ള ഭയം, ലൈംഗിക വിരക്തി, തുടങ്ങിയ കാരണങ്ങൾകൊണ്ട് യോനീ സങ്കോചം ഉണ്ടാകും.

ആർത്തവവിരാമത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, മൂത്രാശയ അണുബാധ, യോനിയിൽ നനവുണ്ടാകാതിരിക്കുക, യോനീഭാഗത്തു നടത്തിയ ശസ്ത്രക്രിയകൾ എന്നിവയാണ് ശാരീരികമായ കാരണങ്ങളിൽ പ്രധാനം. യോനീസങ്കോചം പലരിലും പല വിധത്തിലായിരിക്കും. ചിലരിൽ കാഠിന്യം കൂടിയും ചിലരിൽ കുറഞ്ഞുമിരിക്കും. ചിലർക്ക് തീരെ ലൈംഗി കബന്ധം സാധ്യമാകാതെ വരും. ചിലർക്ക് സാധ്യമായാല്‍ തന്നെ മൂന്നോ നാലോ ദിവസം നീണ്ടു നിൽക്കുന്ന വേദനയുണ്ടാവാം. പരിശോധന നടത്താൻ പോലും സാധിക്കാത്ത വിധം വേദന അനുഭവപ്പെടുന്നവരുമുണ്ട്. പത്തു ദിവസം മുതല്‍ മൂന്നാഴ്ച വരെ നീളുന്ന സെക്സ് തെറാപ്പി  കൊണ്ട് ഇത് പരിഹരിക്കാവുന്നതേ ഉള്ളൂ.ഇത്തരം രോഗാവസ്ഥയുടെ മുക്തിയെക്കുറിച്ച് ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ടിന്റെ വെബ്സൈറ്റില്‍ പേഷ്യന്റ്സ് റിവ്യൂ സെക്ഷനില്‍  കൂടുതല്‍ വായിക്കാം….