തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂത്രം പോകുന്ന അവസ്ഥ( സ്ട്രെസ് യൂറിനറി ഇന്‍കോണ്ടിനെന്‍സ്) ഉണ്ടെങ്കില്‍ സ്ട്രെസ് ടെസ്റ്റ്‌ ചെയ്ത ശേഷമാണ് രോഗം നിര്‍ണയിക്കുക. . തുടക്കത്തില്‍ മാത്രമാണ് മരുന്നുകൊണ്ടു മാറുക, എക്സര്‍സൈസ് ഒക്കെ ചെയ്താല്‍ തുടക്ക കാലത്ത് ആണെങ്കില്‍ ഒരു പരിധി വരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ആകും. ഓപ്പറേഷന്‍ ആണ് ശാശ്വത പരിഹാരം.

ഒന്നുകില്‍ കീ ഹോള്‍ സര്‍ജറിയോ അല്ലെങ്കില്‍ ഓപണ്‍ സര്‍ജറിയോ ചെയ്യാവുന്നതാണ് . ഓപണ്‍ സര്‍ജറി അല്‍പ്പം സങ്കീര്‍ണമായ പ്രക്രിയയാണ്. അതിനു രണ്ടു മണിക്കൂര്‍ വരെ സമയം എടുക്കും. ആധുനീക രീതികളായ ടി.ഒ.ടി, ടി.വി.ടി സര്‍ജറികള്‍ കീ ഹോള്‍ ശസ്ത്രക്രിയകള്‍ ആണ് . ഇവ വേദനാരഹിതവും വെറും 25 മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്നതുമാണ്. രോഗികളെ സംബന്ധിച്ച് അധികം റസ്റ്റ്‌ വേണ്ടായെന്നതും പോസ്റ്റ്‌ഓപറേറ്റീവ് പീരിയഡിലെ ആയാസം കുറവുള്ളതുമാണ്. മൂന്നു ദിവസത്തിനുള്ളില്‍ തന്നെ ആശുപത്രി വിടാമെന്നതും ഒരു മാസത്തിനകം തന്നെ സാധാരണ ജീവിതത്തിലേക്ക് തിരികെ പോകാം എന്നതും ഇതിന്‍റെ ആകര്‍ഷണങ്ങളാണ്.

ഈ രണ്ടു സര്‍ജറികളും താരതമ്യം ചെയ്യുമ്പോള്‍ ടി.വി.ടി അല്‍പ്പം സങ്കീര്‍ണത കൂടിയ ഒന്നാണ് എന്ന് പറയേണ്ടി വരും. ടി.വി.ടി സര്‍ജറിയില്‍ വയറിന്‍റെ ഫ്രണ്ടില്‍ കൂടിയും ടി.ഒ.ടിയില്‍ കാലിന്‍റെ വശത്ത്‌കൂടെയുമാണ് ടേപ്പ് ഇടുക. ടി.ഒ.ടിയാണ് ഇപ്പോള്‍ കൂടുതല്‍ അഭികാമ്യമായ രീതി.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)