യോനീസങ്കോചം (Vaginismus)

അവളുടെ കുഞ്ഞിന്റെ ആദ്യ പിറന്നാൾ… സെറിയുടെ കണ്ണുകളിൽനിന്നും ആനന്ദാശ്രുക്കൾ അണപൊട്ടി ഒഴുകി. സെറിയും മുത്തുവും മകൻ സെഫിനും ബാംഗ്ലൂരുൽനിന്നും ആ ജൂൺ 4ന് എന്നെ കാണാനെത്തിയത് മകന്റെ പിറന്നാൾ സന്തോഷം പങ്കുവെക്കാനായിരുന്നു.

എന്റെ മനസ് ഒരു നിമിഷം ഓർമ്മത്താളുകളിൽ പുറകോട്ടുപോയി. നല്ല മഴയുള്ള ജൂണിലെ ഒരു ദിവസമാണ് സെറിയും മുത്തുവും ആദ്യമായി എന്നെ കാണാനെത്തിയത്. വാക്കുകൾക്കു വേണ്ടി അയാൾ പരതുന്നുണ്ടായിരുന്നു. 1993 മെയ് 21 നു വിവാഹിതരായവർ. നീണ്ട പതിനഞ്ചു വർഷത്തിനു ശേഷമാണ് അസംതൃപ്ത ദാമ്പത്യത്തിനുള്ള പ്രതിവിധി തേടി എന്റെ അടുത്ത് എത്തിയത്.

വിവാഹത്തിന്റെ ആദ്യ നാൾ മുതൽ തുടങ്ങിയതാണ് അവരുടെ പ്രശ്‌നം. സെറിക്ക് ലൈംഗീക ബന്ധത്തിലേർപ്പെടാൻ ഭയമായിരുന്നു. സ്വാഭാവികമായും പെൺകുട്ടികൾക്ക് ഉണ്ടാകാറുള്ള പേടിയായിരിക്കുമെന്നും അത് ക്രമേണ മാറിക്കൊള്ളുമെന്നുമാണ് മുത്തു കരുതിയത്. ദീർഘകാലം ക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ രണ്ടു വർഷം മുൻപാണ് അവർ തലശ്ശേരിയിൽ ഒരു ഡോക്ടറെ കണ്ടത്. ഭയംമൂലം ഡോക്ടറുടെ പരിശോധനയ്ക്ക് സഹകരിക്കുവാൻ അവൾക്ക് കഴിഞ്ഞില്ല. പരിശോധനാ ശ്രമം പലപ്പോഴായി തടസപ്പെട്ടപ്പോൾ ഡോക്ടർ അസ്വസ്ഥനായി, പരിശോധന അവസാനിപ്പിച്ചു. ഒൻപതു മാസത്തിനുശേഷം വേറൊരു ഗൈനക്കോളജിസ്റ്റിനെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ജനറൽ അനസ്‌ത്യേഷ്യ നൽകി സെറിയെ പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു ”സെറിക്ക് ഒരു കുഴപ്പവും കാണുന്നില്ല, ഭയവും ഉത്ക്കണ്ടയും മൂലമുള്ള മാനസികാവസ്ഥയാണ്. ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചു നോക്കൂ”.

സൈക്യാട്രിസ്റ്റിനെ കാണാൻ സെറി താൽപര്യം കാട്ടിയില്ല, അവർ ഒരു ഹിപ്‌നോട്ടിസ്റ്റിന്റെ സഹായം തേടി. അയാളൊരു വ്യാജനായിരുന്നു. എന്തൊക്കെയോ ചെയ്യാൻ ശ്രമിച്ചെങ്കിലും ഫലം നിരാശാജനകമായിരുന്നു. പിന്നീട് സൈക്യാട്രി പ്രൊഫസറെ കണ്ടു. ആറു മാസത്തോളം മരുന്ന് കഴിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാന ശ്രമമെന്ന നിലയിൽ നാർകോ അനാലിസിസ് നടത്തി. ”അവൾ ഇപ്പോൾ മയക്കത്തിലാണ് നിങ്ങൾക്ക് വേണമെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാം” എന്ന് ഡോക്ടർ ഉപദേശിച്ചെങ്കിലും തളർന്നുകിടന്നുറങ്ങുന്ന ഭാര്യയെ എന്തെങ്കിലും ചെയ്യുവാൻ മുത്തു തയ്യാറായില്ല. തുടർച്ചയായ ചികിത്സാ പരാജയങ്ങൾ സെറിയെ ആത്മഹത്യയുടെ വക്കിലെത്തിച്ചു. മുത്തുവിനോട് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കുവാൻ അവൾ നിർബന്ധിച്ചു. പക്ഷേ, അയാളതിന് വഴങ്ങിയില്ല.

2005ൽ ഒരു കൗൺസിലറുടെ സഹായം തേടിയെങ്കിലും അയാളുടെ പെരുമാറ്റം അത്ര നല്ലതെന്ന് തോന്നിയപ്പോൾ അവരത് നിർത്തി. അപ്പോഴേക്കും സെറിയുടെ മാനസികാവസ്ഥ വീണ്ടും കൂടുതൽ വഷളായി. കുടുംബസുഹൃത്തിന്റെ നിർദേശപ്രകാരം അവർ കുറ്റിപ്പുറത്തുള്ള ഒരു സിദ്ധനെ കണ്ടു. അവളുടെ ശരീരത്തിൽ കയറിക്കൂടിയ ഭൂതപ്രേതങ്ങളെ ഒഴിപ്പിക്കാൻ എന്ന വ്യാജേന രാത്രി മുഴുവൻ നടത്തിയ ദുർമന്ത്രവാദവും ശാരീരിക പീഢനവും സെറിയെ കൂടുതൽ ദുർബലയാക്കി.

ഇവരുടെ ദുരന്തകഥ അറിയാനിടയായ ഒരു സുഹൃത്താണ് അവരെ ഡോ. പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് പറഞ്ഞുവിട്ടത്. രണ്ടു ദിവസത്തിനുള്ളിൽ തന്നെ ഇരുവരുടെയും പരിശോധനകൾ പൂർത്തിയാക്കി ഒരു നിഗമനത്തിൽ എത്തിച്ചേരുവാൻ കഴിഞ്ഞു. സെറിയുടെ പ്രശ്‌നം യോനീസങ്കോചം (ഢമഴശിശാൌ)െ ആണെന്ന് മനസിലായി. ഈ രോഗാവസ്ഥയാണ് കഴിഞ്ഞ 15 വർഷമായി തിരിച്ചറിയാതെ പോയത്. ചികിത്സാ പദ്ധതി തയാറാക്കിയെങ്കിലും മുത്തുവിന് വിദേശത്ത് പോകേണ്ടി വന്നതിനാൽ അപ്പോൾത്തന്നെ നടത്താൻ കഴിഞ്ഞില്ല. ഒരു വർഷത്തിനു ശേഷം അവർ വീണ്ടും എത്തി. മൂന്നാഴ്ചത്തെ ചികിത്സകൊണ്ട് സെറിയുടെ പ്രശ്‌നം പൂർണ്ണമായും പരിഹരിക്കപ്പെട്ടു. സ്വാഭാവികമായ രീതിയിൽത്തന്നെ സെറി ഗർഭിണിയായി. 2012 ജൂൺ 4ന് പ്രസവിച്ചു. നീണ്ട പത്തൊൻപതു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അവർക്കൊരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമുണ്ടായത്.

For treatment of sexual problems

Since January 1996
Trusting Relationships.
Scientific and ethical treatment
A team of well qualified and eminent doctors