ആഗ്രഹപ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെടാനോ തുടങ്ങി വെച്ചാൽ തന്നെ സംതൃപ്തമായ രീതിയിൽ അത് പൂർത്തീകരിക്കാനോ ചിലപ്പോൾ കഴിയാതെ പോകാറുണ്ട്. ചില രോഗങ്ങൾ മൂലവും ഇത് സംഭവിക്കാം. കടുത്ത പ്രമേഹം ആണ് ഇതിൽ പ്രമുഖം. ഹോർമോൺ വ്യതിയാനം, മൂത്രാശയ രോഗങ്ങൾ, കൂടെ കൂടെ ഉണ്ടാകുന്ന അണുബാധകൾ, എൻഡോമെട്രിയോസിസ് , അമിത വണ്ണം, അമിത കൊളസ്‌ട്രോൾ, അമിത രക്സ്ഥ സമ്മർദം, ഹൃദ്രോഗം, വാത രോഗങ്ങൾ, മാനസീക രോഗങ്ങൾ ഇവയൊക്കെ ലൈംഗീക ശേഷിയെ സാരമായി ബാധിക്കും. ചില മരുന്നുകളുടെ പാർശ്വ ഫലങ്ങളും കാരണമാകാറുണ്ട്. മദ്യം, മയക്കുമരുന്ന് ഇവയുടെ ഉപയോഗവും ലൈംഗീക ശേഷിയെ പൊതുവായി ബാധിക്കാറുണ്ട്.