ഡോ.പ്രമോദിന് ഇ-മെയിലിലും സോഷ്യല്‍മീഡിയയിലുമായി വരുന്ന സംശയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവ  

ചോദ്യം : വിവാഹത്തിന് ശേഷമുള്ള ആദ്യ ലൈംഗീക ബന്ധത്തിലേക്ക് എങ്ങനെ എത്തിച്ചേരാം. . ??

ഉത്തരം : വിവാഹത്തിന് ശേഷമുള്ള ആദ്യ ലൈംഗീക ബന്ധത്തിലേക്ക് എങ്ങനെ എത്തിച്ചേരാം. . ?? നവദമ്പതികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണ് വിവാഹശേഷമുള്ള ആദ്യ ലൈംഗീക ബന്ധം. പലതരത്തിൽ ഉള്ള സംശയങ്ങളും സങ്കോചങ്ങളും നിറഞ്ഞ സമയങ്ങളിൽ ഒന്നാണിത്.

സ്ത്രീകൾക്ക് ലൈംഗീകോത്തേജനമുണ്ടാകുന്നത് പല ഘട്ടങ്ങളിലൂടെയാണ്. അതില്‍ സ്‌നേഹിക്കുന്ന പുരുഷന്റെ സാമീപ്യവും സ്പർശവും പ്രധാനം ആണ്. അതുകൊണ്ട് രണ്ടുപേര്‍ക്കും പരസ്പരം സ്പർശിക്കുന്നതിനുള്ള  സാഹചര്യം ഉണ്ടാക്കിയെടുക്കുക.  സംസാരത്തിന് ഇടയിൽ മറ്റും സൂചനകളിലൂടെ ലൈംഗീക കാര്യങ്ങൾ ചർച്ചയിൽ കൊണ്ടുവരാം. ഇടക്ക് പരസ്പരം തലോടുക, തൊട്ടറിയുക, ഇതെല്ലാമാകാം. ലഘു ചുംബനങ്ങളിലൂടെയുള്ള സ്‌നേഹ പ്രകടങ്ങൾ ആവാം. ലഘു ചുംബനങ്ങൾ ദീർഘ ചുംബനത്തിലേക്ക് വഴിമാറും. ലൈംഗീകോത്തേജനമുണ്ടാകുന്ന നിമിഷം തന്നെ ബന്ധത്തിലേക്ക് കടക്കണം എന്നില്ല. ഫോർ പ്ലെ തുടരുക. രണ്ടുപേരും ഒരുപോലെ ആഗ്രഹം തോന്നിയാൽ കാത്തുനിൽക്കേണ്ടതില്ല.