ലൈംഗികതയിലുള്ള ഇടപെടലുകളിൽ ധൃതി കാട്ടുന്നവരുണ്ട്. നേരിട്ട് കാര്യത്തിലേക്കു കടക്കുന്ന ഏർപ്പാടു തൽക്കാലം മാറ്റി വെയ്ക്കുന്നതാണു നല്ലത്. ക്ഷമാപൂർവം പങ്കാളിയുടെ ശരീരത്തിന്റെ പ്രത്യേകതകളെ അറിയുകയും ആസ്വദിക്കുകയും ചെയ്തു കൊണ്ടു പതിയെ വേണം ലൈംഗികബന്ധത്തിലേക്കു പ്രവേശിക്കാൻ. ഇതാണു രതിപൂർവ കേളികൾ അഥവാ ഫോർപ്ലേ. ലൈംഗികാസക്തിയുടെ ഉച്ഛസ്ഥായിയിൽ പങ്കാളികൾ തമ്മിൽ നടക്കുന്ന ശരീരങ്ങളുടേയും മനസിന്റേയും പരസ്പരം സന്തോഷിപ്പിക്കലാണിത്. ഇതിൽ ചുംബനവും ആലിംഗനവും ലാളനകളുമെല്ലാം ഉണ്ടാകാം. രതിക്കായി രണ്ടു ശരീരവും സജ്ജമാക്കുന്നതിൽ ആമുഖലീലകൾക്കുള്ള പങ്കു വലുതാണ്. പങ്കാളികളിൽ ആമുഖലീലകൾ പലപ്പോഴും വ്യക്തിഗതമായി വ്യത്യാസപ്പെടാം. നെക്കിങ്, പെറ്റിങ് തുടങ്ങിയ രീതികൾ പാശ്ചാത്യർ ശീലിക്കാറുണ്ട്. നെക്കിങ്ങിൽ ശരീരം കൊണ്ടു പങ്കാളിയുടെ ശരീരത്തെ ആകമാനം ഉദ്ദീപിപ്പിക്കുകയും മുഖത്തും കഴുത്തിലും മാത്രം ചുംബനം നൽകുകയും ചെയ്യുന്നു. പെറ്റിങ്ങിൽ ശരീരത്തിലെ വികാരോത്തേജ കേന്ദ്രങ്ങളെ ചുംബനം കൊണ്ടും തഴുകൽ കൊണ്ടും ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. രതിപൂർവകേളികളിൽ ലിംഗയോനീ സംയോഗം ഒഴികെയുള്ള ലൈംഗികാസ്വാദനങ്ങൾ നടക്കുന്നു. ഇതു വഴി യോനിയിൽ ലിംഗ പ്രവേശനത്തിന് ആവശ്യമായ സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും സ്ത്രീയ്ക്കും പുരുഷനും ലൈംഗികത വേദനയില്ലാതെ സുഖകരമായ അനുഭൂതിയായി മാറുകയും ചെയ്യുന്നു. മറ്റു മാർഗങ്ങളാൽ രതിമൂർഛയിലേക്കു കടക്കുന്ന രീതിയാണു ഹെവി പെറ്റിങ്.