സോഷ്യല്‍ മീഡിയയിലും ഇ-മെയിലുമായി ഡോ. പ്രമോദിന് വരുന്ന ചോദ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഒന്ന്….
ചോദ്യം : എനിക്ക് 45 വയസായി. ഭാര്യ മേജര്‍ സര്‍ജറിയെ തുടര്‍ന്ന് വിശ്രമത്തിലാണ്. ഇനി പൂര്‍ണമായ വിധത്തില്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റിയെന്നുവരില്ല. ഞാനാണെങ്കില്‍ ലൈംഗീക ആസക്തി അല്‍പ്പം കൂടുതല്‍ ഉള്ള പ്രകൃതക്കാ
രനും . ആസക്തി ഇല്ലാതെയാക്കാന്‍ എന്തെങ്കിലും മരുന്നുണ്ടോ ?
ഉത്തരം : ഉള്ളിലുള്ള ലൈംഗീകാസക്തി ഇല്ലാതെയാക്കാന്‍ എന്തിനു ശ്രമിക്കണം ? അതു വന്ന വഴിയെതന്നെ പൊയ്ക്കൊള്ളും. അതിനെ പേടിക്കേണ്ട കാര്യമില്ല. പിന്നെ, ലൈംഗീകതക്ക് ഇനിയുള്ള കാലം പ്രാധാന്യം കൊടുക്കുന്നില്ല എന്നാണു തീരുമാനമെങ്കില്‍ ആ വഴി നീങ്ങാം. ലൈംഗീക ചിന്ത ഉണര്‍ത്തുന്ന കാര്യങ്ങളുമായി അകലം പാലിച്ചാല്‍ മതി. അതിനുള്ള മനസിന്‍റെ ഉറച്ച തീരുമാനമാണ് ഏറ്റവും വലിയ മരുന്ന്. മനസ്സില്‍ നിന്ന് ലൈംഗീക ആസക്തി താനേ ശമിച്ചുകൊള്ളും. അല്ലാതെ അവയെ ഉടനടി ഇല്ലാതെയാക്കാന്‍ ഇറങ്ങി തിരിക്കേണ്ട കാര്യമില്ല. അതിനായി കുറുക്കുവഴികളും ഇല്ല.
0 Comments