ലൈംഗീക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടാന്‍ വൈമുഖ്യം കാട്ടുന്നവരാണ് ബഹുഭൂരിപക്ഷം സ്ത്രീകളും..ന്യൂനപക്ഷം പേര്‍ക്കാണ് ഇതില്‍ രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അജ്ഞത ഉള്ളബാക്കിയുള്ളവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതെയോ അത് തിരിച്ചറിയാതെയോ അല്ല..മറിച്ച്  സങ്കോചം ആണ് ഇവരെ ചികിത്സയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്. ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ടില്‍ നടന്ന ചികിത്സയുടെയും പഠനങ്ങലുടെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സ്ത്രീകള്‍ പൊതുവില്‍ നേരിടുന്ന ലൈംഗീക സമസ്യകള്‍ താഴെ പറയുന്നവ ആണ്.

സ്ത്രീകളിൽ 95 ശതമാനംപേരും ലൈംഗിക ബന്ധത്തിലേർപ്പെടുതിന് അമിതമായ ഭയമുള്ളവരും  അതില്‍ തന്നെ രണ്ടര ശതമാനംപേർ യോനീസങ്കോചംമൂലം ലൈംഗിക പ്രവൃത്തിയിൽ അറപ്പുള്ളവരും രണ്ടുശതമാനംപേർ ലൈംഗിക ആഗ്രഹരാഹിത്യം അനുഭവപ്പെടുവരുമായിരുന്നു. ലൈംഗിക ബന്ധത്തിന്റെ സമയത്തുള്ള വേദന, യോനിയിൽ വേണ്ടത്ര സ്നിഗ്ധത-ലൂബ്രിക്കേഷന്‍ ഇല്ലായ്മ, സ്വവർഗരതി(ഹോമോ സെക്ഷ്വല്‍ ), ട്രാൻസ് സെക്ഷ്വലിസം എിവയായിരുന്നു മറ്റുള്ളവരുടെ പ്രശ്നങ്ങൾ. ഇവരിൽ 72 ശതമാനംപേരും വിവാഹശേഷം ശരിയായ രീതിയിലുള്ള ലൈംഗിക ബന്ധത്തിൽ ഇടപെടാൻ കഴിയാതിരുന്നതുകൊണ്ടാണ് ചികിത്സതേടിയെത്തിയത്.