ആര്‍ത്തവദിനങ്ങളെ ആശങ്കയുടെ ദിനങ്ങളായാണ് പലരും കരുതിപോരുന്നത്. ആര്‍ത്തവദിനത്തെ അവധി ദിനമാക്കി മാറ്റിയെല്ലാം പരമാവധി സ്ത്രീ സൗഹൃദ തൊഴില്‍ അന്തരീക്ഷങ്ങള്‍ ഒരുക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും സ്വഭാവീകമായി ഉണ്ടാകാറുള്ള വേദന മറന്ന് തൊഴില്‍ ഇടങ്ങളിലേക്ക് പോകുന്നവരാണ് ഭൂരിപക്ഷവും. ഭൂരിപക്ഷം സ്ത്രീകളിലും ആര്‍ത്തവത്തിന്റെ ആദ്യ രണ്ടോ മൂന്നോ ദിനങ്ങളില്‍ മാത്രമാണ് അസ്വസ്ഥത അനുഭവപ്പെടുന്നത്..ഈ ദിവസങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുക. ആ ദിവസങ്ങളില്‍ സവിശേഷ ശ്രദ്ധ നല്‍കേണ്ട ചില കാര്യങ്ങളെ കുറിച്ച് …
- ആര്‍ത്തവ ദിവസങ്ങളില്‍ ധാരാളം വെള്ളം കുടിക്കുക
- ഈ ദിവസങ്ങളില്‍കഠിനമായ ജോലികള്‍ ഒഴിവാക്കുക
- ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നത് വളരെ ശുചിത്വ പൂര്‍വ്വം മാത്രമെന്ന് തീരുമാനമെടുക്കുക.
- ജോലി സ്ഥലത്തെ സമ്മര്‍ദവും മറ്റും ആര്‍ത്തവത്തെ ബാധിക്കാം. യോഗ, ധ്യാനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ആ സമ്മര്‍ദത്തെ മറികടക്കാന്‍ ശ്രമിക്കാം.
- ജോലി സ്ഥലത്താണെങ്കിലും കൃത്യമായ ഇടവേളകളില്‍ സാനിട്ടറി പാഡുകള്‍ മാറ്റാന്‍ ശ്രദ്ധിക്കുക
- രണ്ടുനേരം ഇളം ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തെ ഉന്മേഷപ്രദമാക്കും. അതിനു ശ്രമിക്കുക
0 Comments