കൊളസ്‌ട്രോളും ഉദ്ധാരണക്കുറവും (Dyslipidemia / Hypercholesterolemia & Erectile Dysfunction /ED)
പ്രമേഹത്തെപ്പോലെ അമിതമായ കൊളസ്‌ട്രോളും നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കാം. കൊളസ്‌ട്രോളിലെ വിവിധ ഘടകങ്ങൾ രക്തത്തിൽ കൂടിയിരിക്കുന്ന അവസ്ഥയാണ് ഡിസ്‌ലിപ്പിഡീമിയ. രക്ത ധമനികളിൽ ഇതിലെ പല വസ്തുക്കളും അടിഞ്ഞുകൂടി രക്തക്കുഴലുകളിൽ അടവുണ്ടാക്കുന്നതിന് ഇത് കാരണമാകുന്നു. തത് ഫലമായി ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുകയും ഉത്തേജനം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. കൊളസ്‌ട്രോൾ കൂടുമ്പോൾ മറ്റ്പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു.