ലൈംഗീക ഉത്തേജക  മരുന്നുകൾ പലരും ഡോക്ടറുടെ നിർദ്ദേശംകൂടാതെ മെഡിക്കൽ സ്‌റ്റോറിൽനിന്നും വാങ്ങി കഴിക്കാറുണ്ട്. ഇത് അപകടകരമാണ്.  വയാഗ്രയാണ് ഉദ്ധാരണ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന ആദ്യത്തെ മരുന്ന്. അതിന് ശേഷം ഇതേ ഗണത്തിൽപ്പെട്ട മറ്റ് പല മരുന്നുകളും വന്നിട്ടുണ്ട്.

രോഗിയുടെ ശാരീരികാവസ്ഥയും അനുബന്ധരോഗങ്ങളും ഒക്കെ മനസിലാക്കിയശേഷമേ മരുന്നുകൾ കൊടുക്കുവാൻ പാടുള്ളൂ.വയാഗ്ര ഇറങ്ങിയപ്പോൾ ആദ്യത്തെ 11 മാസത്തിനുള്ളിൽ അമേരിക്കയിൽനിന്നും 513 പേർ അതിന്റ പാർശ്വഫലമായി മരണമടയുകയും 2000ലധികം പേർക്ക് തലച്ചോറിൽ രക്തസ്രാവമുണ്ടാകുന്നതുൾപ്പെടെയുള്ള അനവധി പ്രശ്‌നങ്ങളുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം മരുന്നുകൾ പൂർണ്ണമായ പരിശോധനകൾക്ക് ശേഷം മാത്രമേ നൽകാവൂ. അതും വിദഗ്ധനായ ഒരു ഡോക്ടറുടെ മേൽനോട്ടത്തിലായിരിക്കണം ചികിത്സ.