മാനസീകമായ അടുപ്പവും പരസ്പ്പരമുള്ള മനസിലാക്കലും  അംഗീകരിക്കലും ഉണ്ടെങ്കില്‍ മാത്രമേ ദമ്പതികള്‍ക്ക് സന്തോഷപ്രദമായ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയൂ. മനസ് ആഗ്രഹിക്കാതെ ഉത്തേജനം സാധ്യമല്ല. വിഷാദം പോലുള്ള മാനസീക പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഉത്തേജനം കുറയാനുള്ള  സാധ്യത ഏറെയാണ്‌. ഉദ്ധാരണശേഷിക്കുറവുള്ള പുരുഷന്മാരില്‍ അമ്പതു ശതമാനം ആളുകളുടെയും പ്രശ്നം മാനസീകമായിരിക്കും.ഇത്തരക്കാരില്‍ ലൈംഗീക ബന്ധത്തിനുള്ള താല്പര്യം കുറയുകയും ഗര്‍ഭധാരണത്തിന് തടസമാകുന്ന തരത്തില്‍ ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യാം. ഇഷ്ടമല്ലാത്ത പങ്കാളികള്‍, പ്രേമബന്ധങ്ങള്‍ നിര്‍ബന്ധപൂര്‍വം അവസാനിപ്പിച്ചുകൊണ്ടുള്ള വിവാഹങ്ങള്‍…ഇത്തരം സാഹചര്യങ്ങളിലും ദാമ്പത്യബന്ധത്തിന്റെ ഊഷ്മളതയ്ക്ക് വിഘാതം ആകുന്ന തരത്തില്‍ ഉത്തേജനം കുറവുവരാം.