ഉദ്ധാരണക്കുറവുള്ളവരിൽ തനിക്ക് വിജയകരമായി ബന്ധപ്പെടാൻ കഴിയുകയില്ല എന്ന ചിന്തയാണ് മിക്കപ്പോഴും വില്ലനാകുന്നത്. ഇത്തരം പരാജയഭീതി മാറ്റി തന്റെ ഉദ്ധാരണ ശേഷിയെക്കുറിച്ച് ആത്മവിശ്വാസം ജനിപ്പിക്കുകയാണ് ചികിത്സയിലെ ആദ്യപടി. പിന്നീട് ക്രമാനുകതമായി ലൈംഗിക ഉത്തേജനം വർദ്ധിപ്പിക്കുവാനും ഉദ്ധാരണം കൂടുതൽ സമയത്തേക്ക് നിലനിർത്തുവാനും വേണ്ട മാർഗങ്ങൾ നിദ്ദേശിക്കുന്നു. വേണ്ടത്ര ആത്മവിശ്വാസവും ധൈര്യവും ലഭിച്ചുകഴിഞ്ഞാൽ ലൈംഗിക ബന്ധത്തിന് വേണ്ട ഉചിതമായ രീതികൾ നിർദ്ദേശിക്കുന്നു. അങ്ങനെ ക്രമേണ വിജയകരമായ ലൈംഗിക ബന്ധത്തിലേയ്ക്ക് നയിക്കുകയാണ് ചികിത്സാ രീതി. ഇതിനിടയിൽ ഓരോ ദിവസവും ഉടലെടുക്കുന്ന ഉത്കണ്ഠ, ഭയം, ആകുലത ഇവയൊക്കെ പരിഹരിക്കേണ്ടതും സംശയ നിവാരണം വരുത്തേണ്ടതും അത്യാവശ്യമാണ്. ഏകദേശം രണ്ടുമുതൽ മൂന്നാഴ്ചയാണ് ഈ ചികിത്സയ്ക്ക് വേണ്ട സമയം.