യോനീ സങ്കോചത്തിന് ചികിത്സ തേടി രണ്ടു കുട്ടികളുടെ അമ്മയായ സന്തോഷം പങ്കുവെയ്ക്കാന്‍ എത്തിയ സെറി എഴുതിയ അനുഭവക്കുറിപ്പ് ….

ഞങ്ങളുടെ രണ്ടു കുരുന്നുകളെയും ഡോക്ടര്‍ പ്രമോദ് ചേര്‍ത്ത് പിടിക്കുമ്പോള്‍ ഹൃദയം തുടിക്കുകയായിരുന്നു.. സ്വന്തം മക്കളുടെ കുഞ്ഞുങ്ങളെ ലാളിക്കുന്നത് പോലെ..ഡോക്ടറുടെ കണ്ണില്‍ നിന്നും വായിച്ചെടുക്കാം..എത്ര ചാരിതാര്‍ഥ്യം..എത്രമേല്‍ ആനന്ദം..പോകെ പോകെ കണ്ണീര്‍ എന്റെ കാഴ്ച മറച്ചു..ഒന്ന് കണ്ണ് തുടച്ചു നോക്കുമ്പോള്‍ മുത്തുവിന്റെയും ഇതെല്ലാം കണ്ടു നില്‍ക്കുന്ന സിമി സിസ്റ്ററുടെയും കണ്‍കോണില്‍ സന്തോഷാശ്രു പൊടിഞ്ഞു നില്‍ക്കുന്നു…

ഒരിടത്തേക്ക് കൊണ്ടു പോകാം എന്ന് പറഞ്ഞപ്പോള്‍ മുതല്‍ ഒരായിരം ചോദ്യങ്ങളുമായി നടന്ന കുട്ടികള്‍ രണ്ടാളും പതിവിനു വിരുദ്ധമായി അല്‍പ്പം പതിഞ്ഞ താളത്തില്‍ ആണ് ഓരോരുത്തരോടും ഇടപെടുന്നത് എന്നത് ഞങ്ങള്‍ ശ്രദ്ധിച്ചു..ഈ ഇടത്തില്‍ കിട്ടിയ അധിക ശ്രദ്ധയും സ്റ്റാര്‍ഡമും അവരെ ഒരു വേള അമ്പരപ്പിച്ചിരിക്കാം…അറിവ് വെച്ച ശേഷം ആദ്യമായി കാണുന്ന ഒരു പറ്റം ആളുകള്‍, അവര്‍ എത്രമാത്രം അടുപ്പത്തോടെ , ഹൃദയപൂര്‍വം തങ്ങളെ താലോലിക്കുന്നു എന്നത് അവരില്‍ കൌതുകം നിറച്ചുവെന്നു വ്യക്തം. അല്ലെങ്കിലും ഞങ്ങള്‍ ഇരുവരും ഇത് നേരത്തെ ഉറപ്പിച്ചിരുന്നതാണ്…മക്കള്‍ക്ക് മനസ്സില്‍ ചിത്രം പതിയുന്ന സമയം ആകുമ്പോള്‍ ഡോക്ടര്‍ പ്രമോദിനെയും ഞങ്ങളുടെ ജീവിതത്തില്‍ വഴിത്തിരിവായ ആ ആശുപത്രി മുറിയും എല്ലാം അവര്‍ക്ക് പരിചിതം ആക്കണമെന്ന്..ഒരിക്കലും അവര്‍ അതൊന്നും അറിയാതെ പോകരുതെന്നും …

ഒരു കുഞ്ഞിനെ ലാളിക്കാന്‍ കഴിയും എന്നത് വിദൂര സ്വപ്നത്തില്‍ പോലും ഇല്ലാതിരുന്ന കാലത്തെ യാതനകള്‍ ഒരുവേള മനസിലേക്ക് വന്നു..എത്ര നിരാശരായിരുന്നു ഞങ്ങള്‍…ജീവിതം കരിന്തിരി കത്തുന്ന പോലെ, പ്രതീക്ഷ നശിച്ചു ജീവിക്കുന്ന രണ്ടാത്മാക്കള്‍.. ഉറങ്ങുകയും എണീക്കുകയും യാന്ത്രീകമായി ഓരോ നിമിഷങ്ങളും തള്ളി നീക്കുകയും ചെയ്യുന്ന ജീവശ്ചവങ്ങള്‍..അവിടെ നിന്നാണ് ഒരു സ്വപ്നത്തില്‍ എന്ന വണ്ണം ഞങ്ങളെ ഡോക്ടര്‍ പ്രമോദ് വിളിച്ചുണര്‍ത്തിയത്…നിരാശ കുടഞ്ഞെറിഞ്ഞ് പൊരുതാനും തിളക്കമുള്ള പുതിയൊരു ജീവിതം കെട്ടിപ്പെടുക്കാനും പ്രേരിപ്പിച്ചത്…മുറിവൈദ്യമല്ല, ഞങ്ങളുടെ പ്രശ്‌നത്തിന് ശരിയായ ശാസ്ത്രീയ ചികിത്സ ഉണ്ടെന്നു ധൈര്യം പകര്‍ന്നത്..

എത്രയോ വര്‍ഷങ്ങള്‍ ഞങ്ങള്‍ അനുഭവിച്ച വ്യഥകള്‍ക്ക് ശുഭകരമായ അന്ത്യം കുറിച്ചു തന്ന ഇടത്തിലേക്കാണ് ഞങ്ങള്‍ ഒരിക്കല്‍ കൂടി കടന്നു വന്നത്..ഇവിടെ എത്തി യില്ലായിരുന്നു എങ്കില്‍ ഞങ്ങളുടെ കൈകളില്‍ തൂങ്ങി നടക്കാന്‍ രണ്ടു കുഞ്ഞോമനകള്‍ ഉണ്ടാകില്ലായിരുന്നു, ഉറപ്പ്..ഒരു സ്ത്രീ എന്ന നിലയില്‍ എന്നില്‍ പൂര്‍ണത ഉണ്ടാക്കിയ ഡോ. പ്രമോദുസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു ആശുപത്രിയല്ല എനിക്ക്, മറിച്ച്, അതുവരെ നടത്തിയ പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും സാര്‍ത്ഥകമായ ഫലം നല്‍കിയ ഒരു കോവിലാണ്..അതുകൊണ്ടു തന്നെ ഇവിടേക്കുള്ള മടക്കവും ഡോക്ടറെയും സിമി സിസ്റ്ററെയും കാണുന്നനതുമെല്ലാം ഞങ്ങള്‍ക്ക് എത്രയോ പ്രിയതരമാണ്..
ഞങ്ങള്‍ വരുന്നു എന്നു വിളിച്ചു പറഞ്ഞപ്പോള്‍ മുതല്‍ ഇവിടെയുള്ള ഓരോ സ്റ്റാഫും അത് കാത്തിരിക്കുക ആയിരുന്നു എന്നു വ്യക്തം.

അവര്‍ക്കിത് ആദ്യ അനുഭവം അല്ല, ഇത്തരത്തില്‍ എത്രയോ പേര്‍ ദുരന്തപൂര്‍ണമായ ജിവിത നിമിഷങ്ങള്‍ പിന്നിട്ട് സന്തോഷത്തോടെ , കൈയ്യില്‍ ഒരു കുഞ്ഞുമായി , കൈനിറയെ മധുര പലഹാരങ്ങളുമായി ഡോ. പ്രമോദുസ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മടങ്ങി എത്തുന്നു..ആശുപത്രി വിടുമ്പോള്‍ അല്ല ചികിത്സയ്ക്ക് ഫലം ഉണ്ടായി എന്ന് ഉറപ്പു വരുമ്പോള്‍ ആണ് ചികിത്സ പൂര്‍ണമാകുന്നത് എന്ന് എപ്പോഴും പറയുന്ന ഡോക്ടറുടെ മനോഭാവം ആ സ്റ്റാഫുകള്‍ക്കും എത്ര മനോഹരമായി പകര്‍ന്നു കിട്ടിയിരിക്കുന്നു…ഞങ്ങള്‍ യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ അവരെല്ലാം ആ പോര്‍ട്ടിക്കോയില്‍ ഉണ്ടായിരുന്നു..കൈവീശി , സന്തോഷത്തോടെ ഞങ്ങള്‍ നാലാളെയും അവര്‍ യാത്രയാക്കി..ഗേറ്റ് കടക്കുന്നതിനു മുന്‍പ് അറിയാതെ പലവട്ടം ഞങ്ങള്‍ തിരിഞ്ഞു നോക്കി…ഇനിയും കാണാമെന്ന ഉറപ്പോടെ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രണ്ടാം വീടിനോട് യാത്ര ചോദിച്ചു….