ലൈംഗീകമായി അതൃപ്തിയുണ്ട് എന്ന പരാതി പലരും ഉള്ളില്‍ കൊണ്ട് നടക്കാറുണ്ട്. ചിലര്‍ മാത്രമാണ് ഇക്കാര്യം തുറന്നു പറയാനും അക്കാര്യം പങ്കാളിയുമായി ചര്‍ച്ച ചെയ്യാനും തയ്യാറാകുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം . എങ്ങനെയാണ് ലൈംഗീക തൃപ്തി അളക്കുക എന്നതിനെ കുറിച്ചാണ് ഇന്ന് .

ഇരു പങ്കാളികള്‍ക്കും പൂര്ണതൃപ്തി വരും വരെയുള്ള ലൈംഗികബന്ധത്തിന് എത്ര സമയമെടുക്കുന്നു, അത്രയും സമയമാണ് സെക്‌സ് ദൈര്ഘ്യമായി കണക്കാക്കപ്പെടുന്നത്. എത്ര സമയം നീണ്ടു നിന്നു എന്നതിലല്ല, എത്രത്തോളം ആസ്വാദ്യകരമായി എന്നതാണു ചിന്തിക്കേണ്ടത്. രതിമൂര്ച്ഛ എത്ര നേരം, സംഭോഗം എത്ര നേരം തുടങ്ങിയവയ്ക്കു കൃത്യമായ ഉത്തരം ലഭ്യമല്ല. കാരണം, ഇതു വ്യക്തിഗതം തന്നെയാണ്.