ശീഘ്രസ്ഖലനം ഉള്ളവർക്ക് പരീക്ഷിക്കാവുന്ന ഒരു രീതിയാണ് സ്‌ക്വീസ് ..ലൈംഗീക ബന്ധത്തിനിടെ ബീജസ്‌ഖലനം സംഭവിക്കാൻ പോകുന്നത് തിരിച്ചറിയുക എന്നതാണ് പ്രധാനം. ആ അവസ്ഥയിൽ എത്തി എന്ന് ഉറപ്പായാൽ ലൈംഗീക ബന്ധം നിർത്തി ലിംഗം പുറത്തെടുത്ത് ലിംഗത്തിന്റെ അഗ്രഭാഗം-ലിംഗവും ലിംഗമകുടവും തമ്മിൽ യോജിക്കുന്ന ഭാഗം-വിരലുകൾ ഉപയോഗിച്ചു ഏതാനും സെക്കൻഡ് അമർത്തുക. അപ്പോൾ ബീജസ്‌ഖലനം നടക്കാൻ പോകുന്ന അവസ്ഥ ഇല്ലാതെയാകും. അതിനു ശേഷം വീണ്ടും ലൈംഗീക ബന്ധം തുടരുകയും വീണ്ടും അനിവാര്യമെങ്കിൽ ഒന്നുകൂടി സ്‌ക്വീസ് രീതി പരീക്ഷിക്കുകയാണ് ചെയ്യാം. സ്ഖലനം നീട്ടിവെക്കാൻ ഈ രീതി കൊണ്ടാകും എന്ന് തെളിയിക്കപെട്ടതാണ്.