2016 ഏപ്രിൽ പതിനൊന്നിന് ആയിരുന്നു ഞങ്ങളുടെ വിവാഹം. ഒരുപാട് സ്വപ്‌നങ്ങളും കുറച്ച് മോഹങ്ങളും മനസിൽ കോറിയിട്ടുകൊണ്ട് ഞങ്ങളും വിവാഹ ജീവിതത്തിന്റെ ആദ്യപടികൾ ചവിട്ടി കയറി. നല്ല കുടുംബാന്തരീക്ഷം, സ്‌നേഹം ചൊരിയുന്ന മാതാപിതാക്കൾ. വിവാഹത്തിന്റെ ആദ്യ നാളുകൾ സ്വപ്‌നങ്ങളൊന്നുമില്ലാതെ ഞങ്ങളിൽനിന്ന് പോയ് മറഞ്ഞു.

നാളുകൾ നടന്നു നീങ്ങവെ അഹമ്മദാബാദിലെ ഞങ്ങളുടെ വിവാഹ ജീവിതത്തിൽ എന്തെങ്കിലും വിള്ളൽ വീണുവോ എന്ന ആശങ്ക രൂപംകൊണ്ടു. പതുക്കെ പതുക്കെ എന്റെ ഭർത്താവിനെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. എന്തേ അദ്ദേഹം എന്നെ ഒഴിവാക്കുന്നു? സ്‌നേഹിക്കാൻ അദ്ദേഹത്തിന് അറിയില്ലേ? അതോ മറ്റാരെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടോ? പല ചോദ്യങ്ങളും എന്റെ മനസിലുയർന്നു. നാളുകൾ നടന്നു നീങ്ങവെ ചോദ്യങ്ങൾ ദേഷ്യമായി പരിണമിച്ചു. പലതവണ ചിന്തിച്ച ശേഷം ഏഴുമാസമായപ്പോൾ ഞാനദ്ദേഹത്തോട് കാര്യം തിരക്കി. തനിക്ക് കുറച്ച് സമയംകൂടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിവാഹ ജീവിതം സ്വപ്‌നങ്ങളും പ്രതീക്ഷകളുമില്ലാതെ അണഞ്ഞ് പോകുന്നതിൽ ഞാൻ വല്ലാതെ ദു:ഖിച്ചു. വിവാഹാനന്തര ജീവിതത്തിൽ സെക്‌സിന് സ്ഥാനം നൽകാതെ ഫ്രണ്ട്‌സും മൊബൈലുമായി നടക്കുന്ന ഭർത്താവിനെക്കുറിച്ച് ഓർത്ത് ഞാൻ പൊട്ടിക്കരഞ്ഞു. സ്വപ്‌നങ്ങളും പ്രതീക്ഷകളും ഓടിയൊളിച്ചു. ഭയവും സംശയങ്ങളും സ്‌നേഹമില്ലായ്മയും ഞങ്ങൾക്ക് നിത്യ സഹചാരികളായി. അതുകൊണ്ടുതന്നെ ദേഷ്യവും പകയും ഞങ്ങളിലുടലെടുത്തു. പരസ്പരം സംസാരിക്കുവാനോ പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കുവാനോ ഞങ്ങൾ സമയം കണ്ടെത്തിയിരുന്നില്ല. ആരെയും ഒന്നും അറിയിക്കാതെ പ്രത്യേകതകൾ ഒന്നുമില്ലാതെ നാളുകൾ മുന്നോട്ടുപോയി. മുൻപോട്ടുള്ള ഓരോ ദിനങ്ങളും നരകതുല്യമായി തന്നെ കടന്നുപോയി. കാലങ്ങൾ ഇഴഞ്ഞു നീങ്ങവെ എല്ലാ കാര്യങ്ങളും വീട്ടിൽ പറഞ്ഞാലോ എന്ന ചിന്ത എന്നിൽ കടന്നുകൂടി. ഒരിക്കൽ ഞാൻ അദ്ദേഹത്തോട് കാര്യം തിരക്കിയെങ്കിലും അത് അവസാനിച്ചത് വലിയ വഴക്കിലായിരുന്നു. ഇത് രണ്ട് തവണ ആവർത്തിക്കപ്പെട്ടു. വീട്ടിൽ പറയാതെ മറ്റൊരു നിവർത്തിയുമില്ല എന്ന ഘട്ടം വന്നപ്പോൾ എല്ലാം ഞാൻ വീട്ടിൽ അറിയിക്കുകതന്നെ ചെയ്തു.

വീട്ടിൽ അറിയിച്ചാൽ കുറച്ച് സമാധാനമാകും എന്ന് കരുതിയ എനിക്ക് തെറ്റി. രണ്ട് വീട്ടുകാരും വിളിച്ച് കാര്യങ്ങൾ തിരക്കി. മധ്യസ്ഥനായി ഞങ്ങളുടെ മുൻപിൽ വന്നത് അങ്കിളായിരുന്നു. അദ്ദേഹം ഭർത്താവിനെ വിളിച്ച് കാര്യം തിരക്കി. 15 മാസം കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന എനിക്ക് ഭർത്താവിൽനിന്ന് കിട്ടിയ മറുപടി ഭയാനകമായിരുന്നു. ”സൗന്ദര്യം, നിറം പോരത്രേ!” പിന്നീട് നടന്നതൊന്നും അത്ര വ്യക്തമല്ല. ഒരാഴ്ച തികയും മുൻപ് ഞങ്ങൾ നാട്ടിലെത്തി. എല്ലാം പെട്ടെന്നായിരുന്നു. മുൻപോട്ടുള്ള ഞങ്ങളുടെ ഓരോ ചലനവും വീട്ടുകാരുടെ നിർദ്ദേശപ്രകാരമായിരുന്നു. ഞങ്ങൾ അഹമ്മദാബാദിൽനിന്ന് പോരുന്നതിന് മുൻപുതന്നെ എല്ലാ ഒരുക്കങ്ങളും ഇവിടെ പൂർത്തിയായിരിക്കുന്നു. ഏതോ ഹോസ്പിറ്റലിൽ വിളിച്ച് ചോദിച്ച് നേരത്തെ തന്നെ കാര്യങ്ങൾ തിരക്കി. വീട്ടുകാർ തയ്യാറായി കഴിഞ്ഞിരുന്നു.

ഞങ്ങൾ വീട്ടിൽ വന്നതിന്റെ പിറ്റേ ദിവസം തന്നെ എന്റെ അങ്കിളിന്റെ നിർദ്ദേശപ്രകാരം ഞങ്ങളും മാതാപിതാക്കളും എറണാകുളത്തേയ്ക്ക് പോന്നു. ഒരു ധ്യാനം അല്ലെങ്കിൽ കൗൺസിലിംഗ്. ഇതിൽ കൂടുതൽ എന്തുവരാനെന്ന് പ്രതീക്ഷിച്ച ഞങ്ങൾക്ക് തെറ്റി. ഡോ. പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സെക്ഷ്വൽ & മാരിറ്റൽ ഹെൽത്ത് എന്നു കേട്ടപ്പോൾ തന്നെ ഉള്ളൊന്നു കിടുങ്ങി. എന്തുമാകട്ടെ വരുന്നത് വരുന്നിടത്തുവെച്ചു കാണാം എന്ന് തീരുമാനിച്ചു. ആകെ ഭ്രാന്ത് പിടിച്ച അവസ്ഥ. ഡോക്ടർ എന്ത് ചോദിക്കും? എന്താണ് മറുപടി പറയേണ്ടത്? ആശുപത്രിയുടെ ഗെയിറ്റ് കടന്നപ്പോൾ തന്നെ ഉള്ളൊന്നു കിടുങ്ങി. കയറിയപ്പോൾ രണ്ട് സിസ്‌റ്റേഴ്‌സ്… അവർ ചിരിക്കുന്നുണ്ട്. ആശ്വാസം…. ഞങ്ങൾ ഡോക്ടറെ കാണാൻ കാത്തിരുന്നു. ഡോക്ടർ വിളിച്ചു കാര്യങ്ങൾ തിരക്കി. എല്ലാം ഡോക്ടറോട് പറഞ്ഞു. ഹാവൂ. ആശ്വാസമായി… ഇനി പോകാലോ… പക്ഷേ, കാര്യങ്ങൾ മറ്റൊരു രീതിയിൽ ….  ഇനി ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാനാകില്ല തീർച്ച. ചികിത്സിക്കണമെങ്കിൽ രണ്ടാഴ്ച അവിടെ താമസിക്കണം. അല്ലെങ്കിൽ ഡൈവോഴ്‌സ്… ചെകുത്താനും കടലിനും നടുക്ക്. ഒടുവിൽ ചികിത്സയെങ്കിൽ ചികിത്സ… രണ്ടാഴ്ച ഇവിടെ തന്നെ കഴിയാൻ ഞങ്ങൾ തീർച്ചയാക്കി. മാതാപിതാക്കൾ യാത്ര പറഞ്ഞ് പിരിഞ്ഞു.

എന്റെ ദൈവമേ. എന്തൊരു പരീക്ഷണം…

ആദ്യ മൂന്നുനാലു ദിവസങ്ങൾ… ഇതിലും ഭേദം ഡൈവോഴ്‌സ് ആണെന്ന് കരുതിയ നിമിഷങ്ങൾ… ഭർത്താവിന് ഒരു മാറ്റവുമില്ല. എന്നും ചില എക്‌സർസൈസുകളും പ്രാക്ടീസുകളും ഇതുകൊണ്ട് എന്ത് സംഭവിക്കാൻ? ഡോക്ടർ പറഞ്ഞു തരുന്നു ഞങ്ങൾ ചെയ്യും… ദിവസങ്ങൾ മുന്നോട്ടുനീങ്ങി… എക്‌സർസൈസുമായി ഞങ്ങളും… മാറ്റം അപ്രതീക്ഷിതമായിരുന്നു… ഞങ്ങൾ അറിയാതെ തമ്മിലടുത്തു. ഞങ്ങൾ സ്‌നേഹിക്കാനും സ്‌നേഹം പങ്കുവെക്കുവാനും പഠിച്ചു. അല്ല, ഈ ഹോസ്പിറ്റൽ ഞങ്ങളെ പഠിപ്പിച്ചു. പിന്നീടുള്ള ഞങ്ങളുടെ ദിനങ്ങൾക്ക് ഹണിമൂണിന്റെ ചാരുതയും ചാരിതാർഥ്യവും ഉണ്ടായിരുന്നു. സ്‌നേഹക്കുവാനും പരസ്പരം മനസിലാക്കുവാനും ഞങ്ങളെ സഹായിച്ച ഡോക്ടർ, തെറ്റു തിരുത്തി കൂടെ നടന്ന സിസ്റ്റർ… ഞങ്ങളുടെ അകലം എത്രമാത്രമാണെന്നും ഞങ്ങൾക്ക് എന്താണ് പറ്റിയതെന്നും കൗൺസിലിംഗ് നടത്തി ജീവൻ പകർന്ന ഡോക്ടർ, എല്ലാവരും ഞങ്ങളാകുന്ന പുസ്തകത്തിലെ മറക്കാനാകാത്ത ഏടുകളാണ്. വിവാഹ ജീവിതം ഒന്നേ ഉള്ളൂ. അതിലെ വിള്ളലുകൾ നിനച്ചിരിക്കാതെ സംഭവിക്കുന്നവയാകാം. എല്ലാ പ്രശ്‌നത്തിനും ഒരു പരിഹാരം എന്നതുപോലെ വിവാഹനന്തര ദാമ്പത്യ പ്രശ്‌നങ്ങൾക്ക് ഔഷധഗുണമുള്ള മരുന്നാണ്ചികിത്സയിലൂടെ ലഭിച്ചത്.

ജീവിതം ഭാമയും ശോഭനയുമാണെന്ന് കരുതിയ എന്റെ ഭർത്താവിന് ഇന്ന് ഞാനും സ്വീകാര്യ ആയെങ്കിൽ ഇനി ഞങ്ങൾക്ക് അറിയാവുന്ന ആരുടെയും വിവാഹ ജീവിതത്തിൽ വിള്ളലുണ്ടാകാതിരിക്കാൻ, ഡോക്ടർ പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഞങ്ങളുടെ ഹൃദയത്തിലുള്ളിലിടത്തോളം കാലം…. അല്ല മരിക്കുന്നതുവരെ…