വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പൂര്‍ത്തിയായപ്പോഴാണ് ഞങ്ങള്‍ ഇവിടേക്ക് എത്തുന്നത്. ആ കാലയളവിലെ ഞങ്ങളുടെ ആദ്യ ലൈംഗീക ബന്ധം സാധ്യമായതും ഇവിടെ വെച്ചായിരുന്നു.. എന്നെപ്പോലെയുള്ളവര്‍ക്ക് ഒരു പ്രത്യാശയും ജീവിക്കാനുള്ള പ്രതീക്ഷയും ഉണ്ടാകട്ടെ എന്ന തോന്നലോടെയാണ്‌ എന്റെ ജീവിതത്തിലെ ഒരു ദുരനുഭവം പങ്കുവെയ്ക്കുന്നത്’

ഞാനൊരു നഴ്സ് ആണ്. ഗൈനക്കോളജി വിഭാഗത്തിലാണ് ജോലി. കൂടെ ജോലി ചെയ്യുന്ന വിവാഹിതരായ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ലൈംഗീക ബന്ധത്തെക്കുറിച്ചെല്ലാം തുറന്നു സംസാരിക്കാറും ഉണ്ട്. സെക്സ് ചെയ്യുമ്പോള്‍ അസഹനീയമായ വേദന ഉണ്ടാകും എന്ന തരത്തിലായിരുന്നു പലപ്പോഴും അവരുടെ വിവരണങ്ങള്‍..വേദന അനുഭവിക്കേണ്ടി വരുമ്പോള്‍ വിവാഹമേ വേണ്ടായിരുന്നു എന്ന് തോന്നും എന്നൊക്കെ ചിലര്‍ പരിതപിക്കും.ഈ അഭിപ്രായങ്ങളൊക്കെ കേട്ടപ്പോള്‍ കല്യാണത്തിനു മുന്‍പേ തന്നെ ലൈംഗീകബന്ധത്തെക്കുറിച്ച് ഒരു തെറ്റായ ചിന്ത എന്‍റെ മനസ്സില്‍ ഉരുത്തിരിഞ്ഞു. വേദനയുണ്ടാകുമോ എന്ന ചിന്തയില്‍ കല്യാണമേ വേണ്ട എന്നുപോലും പലപ്പോഴും തോന്നിയിട്ടുമുണ്ട്. പക്ഷേ, വീട്ടുകാരുടെ നിര്‍ബന്ധം മുറുകിയപ്പോള്‍ വിവാഹത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുമായില്ല.

കല്യാണം കഴിഞ്ഞപ്പോള്‍ ആണ് യഥാര്‍ത്ഥ പരീക്ഷണം ആരംഭിച്ചത്. പല പ്രാവശ്യം ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും ഭയം മൂലം അതിനു കഴിഞ്ഞില്ല.ഇന്‍റര്‍കോഴ്സ് ഒഴികെയുള്ള ഫോര്‍പ്ലേ എല്ലാം ഞങ്ങള്‍ ചെയ്യാറുണ്ട്. യോനീ പ്രവേശത്തിന് ശ്രമിക്കുമ്പോള്‍ എല്ലാം ഞാന്‍ ഭര്‍ത്താവിനെ ബലമായി തന്നെ എതിര്‍ക്കും. ഈ രീതിയില്‍ കുറെ ദിവസങ്ങളും മാസങ്ങളും ഞങ്ങള്‍ തള്ളിനീക്കി. ഞങ്ങള്‍ക്ക് മാത്രമാണോ ഈ പ്രശ്നം എന്നുപോലും തോന്നിപ്പോയി. ഈ പ്രശ്നത്തിന് ഏതു ഡോക്ടറെ ആണ് കാണേണ്ടത് എന്നുപോലും കണ്ഫ്യൂഷനിലായി.

അവസാനം ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥലത്തിനടുത്തുള്ള ഒരു സെക്സോളജിസ്റ്റിനെ കണ്ടു. അദ്ദേഹം സെക്സ് ടോയ്സും ടെന്‍ഷന്‍ കുറക്കാനുള്ള മരുന്നുകളും നിര്‍ദേശിച്ചു. ഒരു മാസത്തിനുള്ളില്‍ ബന്ധം സാധ്യമായില്ലെങ്കില്‍ ഇന്റേണല്‍ എക്സാമിനേഷന്‍ വേണ്ടി വരും എന്നും പറഞ്ഞു. അവസ്ഥയില്‍ മാറ്റമില്ലാതെ ഇരുന്നിട്ടും ഇന്റേണല്‍ എക്സാമിനേഷന്‍ നടത്തുമ്പോഴുള്ള വേദനയോര്‍ത്ത് ഞാന്‍ പിന്നീട് പോയതേയില്ല. ബന്ധുക്കളും വീട്ടുകാരുമെല്ലാം ഗര്‍ഭിണിയായില്ലേ എന്ന് ചോദിക്കാന്‍ തുടങ്ങി..ഒരുവര്‍ഷം വരെ കുട്ടികള്‍ വേണ്ട എന്നാണു പ്ലാന്‍ എന്നൊക്കെ പറഞ്ഞ് ആദ്യം തടിയൂരി. ഒരു വര്‍ഷമായപ്പോഴേക്കും അമ്മയടക്കം എല്ലാവരും വീണ്ടും നിരന്തരം ചോദിച്ചു തുടങ്ങി.

ഗത്യന്തരമില്ലാതെ അമ്മയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. കുട്ടികള്‍ ഉണ്ടാകാന്‍ താമസിച്ചപ്പോള്‍ ട്രീറ്റ്മെന്റ് നടത്തി കുട്ടികള്‍ ഉണ്ടായ എന്‍റെ സുഹൃത്തിന്‍റെ ഗൈനക്കോളജി വിദഗ്ദയെ കാണാന്‍ തീരുമാനിച്ചു. അമ്മക്കും ഭര്‍ത്താവിനും ഒപ്പമാണ് ഡോക്ടറെ കാണാന്‍ പോയത്. വജൈനിസ്മെസ് എന്ന രോഗാവസ്ഥയെക്കുറിച്ചും പത്തുശതമാനം സ്ത്രീകളില്‍ ഈയവസ്ഥ ഉണ്ടാകാറുണ്ടെന്നും പറഞ്ഞുതന്നത് ആ ഡോക്ടറാണ്. ടെന്‍ഷന്‍ കുറയ്ക്കാനുള്ള മരുന്ന് പറഞ്ഞു തന്ന ശേഷം ട്രൈ ചെയ്യാന്‍ പറഞ്ഞെങ്കിലും അതും ഫലം കണ്ടില്ല. പിറ്റേന്ന് ആദ്യം തനിച്ചും പിന്നീട് അമ്മയുടെ സാന്നിധ്യത്തിലും ഇന്റേണല്‍ എക്സാമിനേഷനു ഡോക്ടര്‍ ശ്രമിച്ചെങ്കിലും വിരല്‍ വെയ്ക്കാന്‍ പോലും സമ്മതിക്കാതെ ഞാന്‍ ചെറുത്തുനിന്നു. എന്നെ കുറെ വഴക്കുപറഞ്ഞ ശേഷം ഒരു സൈക്ക്യാട്രിസ്റ്റിനെ കാണാനായി പറഞ്ഞുവിട്ടു.

സൈക്ക്യാട്രിസ്റ്റും ടെന്‍ഷന്‍ കുറക്കാനുള്ള മരുന്നാണ് നിര്‍ദേശിച്ചത്. കൂടെ റിലാക്സേഷന്‍ എക്സര്‍സൈസുകളും കൌണ്‍സിലിംഗും. ഒന്നുരണ്ടു കൌണ്‍സിലിംഗ് കഴിഞ്ഞപ്പോള്‍ എന്നോട് വജൈനയില്‍ വിരല്‍ ഇന്‍സര്‍ട്ട് ചെയ്തുനോക്കാന്‍ പറഞ്ഞു. മുന്‍പ് പല ഡോക്ടര്‍മാരും പറഞ്ഞ കാര്യമായതിനാല്‍ എന്നെക്കൊണ്ട് അത് സാധ്യമല്ല എന്ന് തുറന്നുപറയേണ്ടി വന്നു. അതിനായുള്ള നിര്‍ബന്ധം മുറുകിയപ്പോള്‍ ഏകദേശം മൂന്നുമാസത്തിന് ശേഷം അവിടത്തെ ചികിത്സ നിര്‍ത്തി.പിന്നെയും ഞങ്ങള്‍ രണ്ടു മൂന്നുവട്ടം ട്രൈ ചെയ്തുനോക്കിയെങ്കിലും അതും പരാജയപ്പെട്ടു.

പിന്നീട് ഒരു ഹോമിയോ ഡോക്ടറെ കണ്ടു, അവിടന്നും കുറെ മരുന്നുകള്‍ കിട്ടി. രണ്ടു മൂന്നു പ്രാവശ്യം ട്രൈ ചെയ്യുമ്പോള്‍ എല്ലാം ശരിയാകും എന്നുപറഞ്ഞെങ്കിലും എന്‍റെ ഭയം കൂടിയതല്ലാതെ ഒരു നേട്ടവും ഉണ്ടായില്ല. ഒന്നുരണ്ടു വട്ടം അമ്മയും എന്തിനു ഭര്‍ത്താവുപോലും എന്നെ വഴക്കുപറഞ്ഞു. ഇത്തരമൊരു സാഹചര്യം വീട്ടിലാരും നേരിടാത്തത്കൊണ്ട് ആര്‍ക്കും ഒരു മാര്‍ഗനിര്‍ദേശം തരാന്‍ കഴിഞ്ഞില്ല. ജീവിതം നിരാശാജനകമായി. എന്നെക്കൊണ്ട് കഴിയില്ലെന്നും നിര്‍ബന്ധിച്ചാല്‍ ഞാന്‍ ജീവനൊടുക്കുമെന്നും അല്ലെങ്കില്‍ എന്നെ ഡിവോഴ്സ് ചെയ്തുകൊള്ളൂ എന്നുംവരെ ഭര്‍ത്താവിനോട് തുറന്നുപറയേണ്ടി വന്നു.

അവസാന മാര്‍ഗം എന്ന നിലയിലാണ് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരഞ്ഞത്. അങ്ങനെയാണ് ഈ ആശുപത്രിയെക്കുറിച്ച് അറിയുന്നത്. ഒരു മാസം മുന്‍പാണ് ഇവിടെയെത്തിയത്. എല്ലാ അനുഭവവും ചികിത്സാ ചരിത്രവും എല്ലാം തുറന്നുപറഞ്ഞു. ഇതെന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നു തുറന്നുപറഞ്ഞ പ്രമോദ് ഡോക്ടര്‍ വളരെ പോസിറ്റീവ് ആയാണ് കാര്യങ്ങളെ സമീപിച്ചത്. മുന്പ് ചികിത്സിച്ച ഒരു ഡോക്ടറേയും കുറ്റപ്പെടുത്താതെ അദ്ദേഹം സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ഈയൊരു അവസ്ഥ തരണം ചെയ്യാനാകും എന്നൊരു തോന്നല്‍ എന്നിലും വന്നു. ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ കണ്ടു, അവരുടെ നിര്‍ദേശപ്രകാരം ഹൈമനോക്ട്മി ചെയ്തു. വീട്ടില്‍ പോയി ഇന്‍റര്‍കോഴ്സ് ചെയ്യാനും സാധിച്ചില്ലെങ്കില്‍ സെക്സ്തെറാപ്പിക്കുവേണ്ടി അഡ്മിറ്റ്‌ ആകാന്‍ കണക്കാക്കി വരാനും നിര്‍ദേശിച്ചു.

അങ്ങനെ സെക്സ് തെറാപ്പി ചെയ്യാനായി ഞങ്ങള്‍ ഇവിടെ അഡ്മിറ്റായി. പതിനാലുദിവസത്തെ ട്രീറ്റ്മെന്റ് ആണ് പറഞ്ഞത്. രണ്ടുനേരവും പ്രമോദ് ഡോക്ടറും സിമി സിസ്റ്ററും വരും. ഓരോ ദിവസവും ചെയ്യാനുള്ള എക്സര്‍സൈസുകള്‍ പറഞ്ഞുതരും. അതിന്‍റെ ഫീഡ്ബാക്ക് പിറ്റേന്ന് നല്‍കണം. ഞങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു ഇവിടെ. സ്വകാര്യതയിലേക്ക് ഒരിക്കല്‍ പോലും ആരും ഇടപെടാന്‍ എത്തിയതുമില്ല. അങ്ങനെ പതിനാലാം ദിവസം ഞങ്ങളുടെ വിജയകരമായ ആദ്യ യോനീ പ്രവേശം നടന്നു . ആരെങ്കിലും ഇത്തരമൊരു അവസ്ഥ അഭിമുഖീകരിക്കുന്നുവെങ്കില്‍ ഇവിടേക്ക് വരണം . ഞങ്ങള്‍ക്ക് സന്തോഷകരമായ ജീവിതം തന്നതിന് പ്രമോദ് ഡോക്ടറോടും സിമി സിസ്റ്ററോടും ഇവിടുത്തെ എല്ലാ സ്റ്റാഫിനോടും തുറന്ന ഹൃദയത്തോടെ നന്ദി പറയുന്നു.

നീന ജോണ്‍