ആറു മില്ലീമീറ്ററോ അതിനു മുകളിലോ ഉള്ള കല്ല്‌ ഉണ്ടായാല്‍ അത് ശസ്ത്രക്രിയയിലൂടെ നീക്കേണ്ടതാണ് എന്നത് നേരത്തെ പറഞ്ഞിരുന്നു. അതേപോലെ തന്നെ മൂത്രത്തില്‍ കല്ല് അപകടകരമാകുന്നതില്‍ കല്ല്‌ രൂപപ്പെട്ട സ്ഥാനത്തിനു നിര്‍ണായകമായ പങ്കുണ്ട്. അപ്പര്‍ യൂറിറ്ററില്‍ അതായത് മൂത്രക്കുഴലിനു മുകള്‍ ഭാഗത്തായി ഉണ്ടാകുന്ന കല്ല്‌ കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇവ 25 % മാത്രമാണ് മൂത്രത്തിലൂടെ പോകാനുള്ള സാധ്യതയുള്ളത്. എന്നാല്‍ കല്ല്‌ ലോവര്‍ യുറിറ്ററില്‍ ആണെങ്കില്‍ 75 % സ്വയം പോകാനുള്ള സാധ്യതയുണ്ട്.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് )