വിവാഹത്തിന് മുൻപുള്ള പ്രണയം ജീവിതപങ്കാളിയോട് തുറന്നുപറയണോ എന്ന ചോദ്യം പലരുടെയും മനസ്സിൽ ഉണ്ടാകും..നമുക്ക് ഇന്നലെ വരെയുള്ള എല്ലാം തുറന്നു പറഞ്ഞു പുതിയൊരു തുടക്കമിടാം എന്ന പ്രലോഭനത്തിൽ പലരും വശംവദരായി പോകും..പണ്ട് ആദ്യരാത്രിയില്‍ തന്നെയാണ് ഈ തുറന്ന് പറച്ചില്‍ സമ്മര്‍ദം ഉയരാറ് എങ്കില്‍ ഇപ്പോള്‍ മൊബൈലിലൂടെ വിവാഹ നിശ്ചയം മുതല്‍ മനസ് പങ്കിടുന്ന യുവതലമുറയ്ക്ക്‌ ഏതു നിമിഷവും ഇത്തരം ഒരു സാഹചര്യം നേരിടേണ്ടി വന്നേക്കാം..

എല്ലാം തുടക്കത്തിൽ തന്നെ ഇങ്ങനെ പറഞ്ഞു അപകടത്തിൽ ചാടുന്നവരെ എത്രയോ കണ്ടിരിക്കുന്നു. ജീവിത പങ്കാളി ഒരു സംശയരോഗിയാണ് എങ്കിൽ ഈ തുറന്നുപറച്ചിൽ ഉള്ളിലെ സംശയങ്ങൾക്ക് ആക്കം കൂട്ടും. ഒരു വ്യക്തിയോട് പ്രണയം തോന്നുന്നത് എല്ലാം സാധാരണം ആണ്. ഒരു നോർമലായ വ്യക്തിയാണ് നിങ്ങൾ എന്നതിന്റെ തെളിവാണത്. ഇതും പറഞ്ഞു ഭാവി ജീവിതം മുഴുവൻ കലഹം ഉണ്ടാക്കാനുള്ള വഴി ഉണ്ടാക്കണോ ? ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ സ്വഭാവം നന്നായി പഠിച്ച ശേഷം മുൻകാല പ്രണയം പറയുന്നത് ആകും ഉചിതം..എല്ലാം നല്ലനിലയിൽ കാണുന്ന ആളാണ് പങ്കാളി എന്ന് തോന്നിയാൽ പറയുക, അല്ലെങ്കിൽ പൂർവകാല ബന്ധവും പ്രണയവും തുറന്നു പറയുന്നതിൽ നിന്നും ബോധപൂർവം ഒഴിക്കുക..ഇന്നത്തെ കാലത്ത് ഏറ്റവും പ്രാക്ടിക്കൽ ആയ വഴി ഇതാണ്..