കന്യാചര്‍മം സാങ്കല്‍പ്പീകമാണോ ? അതില്ലെകില്‍ പരിശുദ്ധയായി കാണാന്‍ ആകുമോ ?..വിവാഹത്തോട് അടുക്കുന്നവര്‍ പലപ്പോഴും പങ്കുവെക്കുന്ന ചോദ്യമാണ് ഇത്..കന്യാചര്‍മം പൊട്ടിയോ എന്നറിയാന്‍ ആദ്യ രാത്രിയില്‍ വെളുത്ത കിടക്കവിരി ഉപയോഗിക്കുന്ന പഴയ കാല സിനിമകളില്‍ നിന്നും മാനസീകമായി പലരും ഇതുവരെ വളര്‍ച്ച നേടിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

യോനീനാളത്തിന് തുടക്കത്തില്‍ കുറുകെ സ്ഥിതിചെയ്യുന്ന ഇലാസ്തികയുള്ള നേര്‍ത്ത സ്ഥരമാണ് കന്യാചര്‍മം.ഈ ചര്‍മം കട്ടികൂടിയതോ , കുറഞ്ഞതോ, ഒന്നിലധികം ദ്വാരങ്ങള്‍ ഉള്ളതോ ആകാം. ഈ ദ്വാരങ്ങളില്‍ കൂടിയാണ് ആര്‍ത്തവരക്തം പുറത്തേക്ക് വരുന്നത്. ലൈംഗീക ബന്ധത്തിലോ വിരലോ മറ്റു വസ്തുക്കളോ ഉള്ളില്‍ ഇടുമ്പോഴോ മാത്രം കന്യാചര്‍മം സ്വയം മുറിയുന്നു എന്നാണ് പലരും ഇപ്പോഴും കരുതിയിരിക്കുന്നത്. എന്നാല്‍ ഓട്ടം,ചാട്ടം, സൈക്കിള്‍സവാരി, നീന്തല്‍ , നൃത്തം തുടങ്ങിയ കായീകാധ്വാനം ഉള്ള പ്രവര്‍ത്തികള്‍ ചെയ്യുമ്പോഴും ഇത് മുറിയാം എന്നത് സൗകര്യപൂര്‍വ്വം പലരും വിസ്മരിക്കുന്നു, അല്ലെങ്കില്‍ അറിയാതെ പോകുന്നു.ഇപ്പോഴത്തെ കാലത്ത് ഒരു സൈക്കിള്‍ എങ്കിലും ചവിട്ടാത്ത പെണ്‍കുട്ടി ഉണ്ടോ ? ഇല്ല..അതുകൊണ്ട് തന്നെ കന്യാചര്‍മം പരിശുദ്ധിയുടെയോ കന്യകാത്വത്തിന്‍റെയോ ലക്ഷണമായി കാണാന്‍ ആകില്ല.