കിഡ്നി സ്റ്റോണ്‍ പെണ്ണുങ്ങള്‍ക്കോ? പലപ്പോഴായി കേട്ടിട്ടില്ലേ ഈ ചോദ്യം?. അബദ്ധ ധാരണകളില്‍നിന്നു മുളപൊട്ടുന്നതാണ് ഇത്തരം ചോദ്യങ്ങള്‍. കിഡ്നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് വളരെ സാധാരണയായി കാണുന്ന ഒന്നാണ്. അപൂര്‍വം ചിലര്‍ക്ക് ഓപ്പറേഷന്‍ വേണ്ടി വരുമ്പോഴാണ് അവര്‍ക്കിതുണ്ടെന്ന് പുറത്തറിയുക. പലരിലും ഇവന്‍ വലിയ ശല്യമൊന്നും ചെയ്യാതെ തുടരുകയാണ് പതിവ്.

പൊതുധാരണ : പുരുഷന്മാര്‍ക്കു മാത്രം ഉണ്ടാകുന്ന രോഗമാണ്

യാഥാര്‍ഥ്യം: സ്ത്രീകളിലും കാണപ്പെടുന്നു(കല്ല് സ്ത്രീ പുരുഷ സമത്വക്കാരനാണെന്ന് ചുരുക്കം) പുരുഷന്മാരിലാണ് കൂടിയ തോതില്‍ ഈ രോഗംകണ്ടു വരുന്നതെന്ന് ശരിതന്നെ. എന്നാല്‍ സ്ത്രീകള്‍ ക്കും സ്റ്റോണ്‍ ഉണ്ടാകും. ഇപ്പോള്‍ സ്ത്രീകളിലെ രോഗത്തിന്റെ തോത് കൂടി വരുന്നതായി കാണുന്നു. പാരമ്പര്യമായി കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനിടയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുട്ടികളില്‍ പോലും സ്റ്റോണ്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്ത്രീകളില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ തോത് കൂടുതലായതു കൊണ്ട് സ്റ്റോണ്‍ വരാന്‍ ഏറ്റവും സാധ്യതയുണ്ട്.

 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)