ചിലർക്കെല്ലാം ഒരു വിശ്വാസം ഉണ്ട്. ലൈംഗീക ബന്ധശേഷം ഉടനെ എണീറ്റ് അവയവം ശുചിയാക്കുകയോ കുളിക്കുകയോ ചെയ്താൽ ഗർഭവതിയാകില്ല എന്ന്..ഇതൊരിക്കലും ഒരു ഗർഭനിരോധന മാർഗമായി കണക്കിലാക്കാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.
ഒരു തുള്ളി ശുക്ലത്തിൽ ലക്ഷക്കണക്കിന് ബീജങ്ങൾ ആണുള്ളത് എന്നറിയാമല്ലോ.ഇതിൽ ആരോഗ്യമുള്ള ഒരു ബീജം മതി ഗർഭധാരണത്തിന്. കഴുകിയാലും ബീജം ഗർഭപാത്രത്തിലേക്ക് പോകാനും ഗർഭവതിയാകാനുമുള്ള സാധ്യത കൂടുതലാണ് എന്ന് ഊഹിക്കാമല്ലോ. സംഭോഗത്തിനു ശേഷം കുളിക്കുന്നതും സ്വയം വൃത്തിയാകുന്നതും യൂറിനറി ഇൻഫക്ഷൻ പോലുള്ള സാധ്യതകൾ ഇല്ലാതാക്കാൻ ഉതകും. ഗർഭധാരണം ഒഴിവാക്കണമെങ്കിൽ മറ്റു മാർഗങ്ങൾ അതായത്, കോണ്ടം ഉപയോഗിക്കുകയോ , സ്വയം നിയന്ത്രിക്കുന്ന രീതികൾ പ്രയോഗിക്കുകയോ , സേഫ് പീരിയഡിൽ ബന്ധപ്പെടുകയോ ചെയ്യുന്നതാണ് ഉത്തമം.