സോപ്പ് തേച്ചുള്ള കുളി അഴുക്കും പൊടിയും നീക്കി ശരീരത്തെ ശുദ്ധമാക്കും എന്നത് നമുക്കെല്ലാം അറിയാം. എന്നാൽ ലൈംഗികബന്ധത്തിനു ശേഷമുള്ള സോപ്പ്‌തേച്ചു കുളിയാണ് വേണ്ടെന്നു പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലാകും. ഈ സമയം ഇവിടം അത്യധികം സെൻസിറ്റീവ് ആയിരിക്കും .ഈ അവസരത്തിൽ സോപ്പ് തേച്ചു കുളിച്ചാൽ സോപ്പിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ചിലപ്പോൾ അസ്വസ്ഥതകൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാൽ കുളിച്ചേ മതിയാകൂ എന്നുണ്ടെങ്കിൽ സോപ്പ് ഉപയോഗിക്കാതെ വെറും വെള്ളത്തിൽ കുളിക്കാം.

ചൂടു വെള്ളത്തിലെ കുളി വേണ്ട

ചൂടു വെള്ളത്തിൽ കുളിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ സെക്‌സിനു ശേഷം ഈ കുളി വേണ്ടേ വേണ്ട. ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയുടെ യോനീമുഖം അൽപം വികസിച്ചായിരിക്കും ഇരിക്കുന്നത്. ഈ സമയത്തെ ചൂടു വെള്ളത്തിലെ കുളി ചിലപ്പോൾ ഇവിടുത്തെ ചർമത്തിന് അണുബാധ ഉണ്ടാക്കാൻ കാരണമാകും.

ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കാൻ ഏറ്റവും നല്ലത് പേപ്പർ റോൾ അല്ലെങ്കിൽ ടവൽ ആണ്. ലൈംഗികാവയവങ്ങൾ സാധാരണനിലയിലേക്ക് വരുന്നതു വരെ ഇങ്ങനെ ചെയ്യുന്നത് തന്നെയാണ് ഉചിതമെന്ന് വിദഗ്ധർ പറയുന്നു.

എന്നാൽ ഒരിക്കലും നനഞ്ഞ ടിഷ്യൂകൾ ഉപയോഗിക്കരുത്. ഇതിലെ സുഗന്ധത്തിനു ചേർക്കുന്ന കെമിക്കലുകൾ ചിലപ്പോൾ ഗുണത്തെക്കാൾ ദോഷമാകും ചെയ്യുക. ലൈംഗികബന്ധത്തിനു ശേഷം ഏറ്റവും നല്ല പ്രവർത്തി ഉടനെ മൂത്രമൊഴിക്കുക എന്നതാണ്. മറ്റു അണുബാധകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കാനുള്ള ഉചിതമായ നടപടിയും ഇത്.