മനുഷ്യനെ സംബന്ധിച്ചിടത്തോളം ജൈവപരമായും മാനസികപരമായ ഒന്നാണ് ലൈംഗിക വികാരം വിവാഹ ജീവിതം നയിക്കുന്നതിന്റെ ഒരു ഉദ്ദേശ്യം തന്നെ ശരിയാംവണ്ണം ലൈംഗിക ആസ്വാദനം ഉണ്ടാവുകയാണ്. സ്വാഭാവികമായ ലൈംഗീകാസ്വാദനത്തിന് സാധിക്കാത്തവർക്കായി വിവിധ തരത്തിലുള്ള ലഘു ഉപകരണങ്ങൾ ലഭ്യമാണ്. പുരുഷനും സ്ത്രീക്കും ആവശ്യമായ തരത്തിലാണ് ഇവയുടെ രൂപകൽപന. എന്നാൽ ഇവ ഉപയോഗിക്കുന്നതിന് മുൻപ് ലൈംഗിക മനശാസ്ത്ര വിദഗ്ധന്റെ അഭിപ്രായം തേടുന്നത് നല്ലതാണ്. കാരണം, ആരോഗ്യമുള്ള വ്യക്തികൾ ഭാര്യയുടെ അഭാവത്തിൽ ഇത്തരം വസ്തുക്കൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന സുഖത്തിൽ അഡിക്ടായി ഭാര്യയുമായി ബന്ധപ്പെടുമ്പോൾ സ്വാഭാവികമായ സംതൃപ്തി കിട്ടാതിരിക്കാം.