മനോരമ ഓണ്‍ലൈനില്‍ 2019 ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ചലേഖനഭാഗം  

കൗമാരത്തിലേക്കു കടക്കുന്ന ആൺകുട്ടികളുടെയും വിവാഹത്തിനൊരുങ്ങുന്ന പുരുഷന്മാരുടെയും പൊതു സംശയമാണ് ലിംഗ വലുപ്പത്തെക്കുറിച്ചുള്ളത്. ലിംഗത്തിന്റെ വലുപ്പം കുറഞ്ഞാൽ പങ്കാളിയെ തൃപ്തിപ്പെടുത്താൻ സാധിക്കുമോ, അതിനു കഴിഞ്ഞില്ലെങ്കിൽ അവൾ തന്നെ ഉപേക്ഷിക്കുമോ, ദാമ്പത്യജീവിതം തകരുമോ എന്നിങ്ങനെ പോകും സംശയങ്ങൾ. കൂട്ടുകാരിൽനിന്നും മറ്റും കേൾക്കുന്ന കെട്ടുകഥകൾ ചിലരുടെ ഉറക്കം കെടുത്തും. കൗമാരത്തിൽ മനസ്സിൽ തോന്നുന്ന സംശയങ്ങൾ അകറ്റാൻ, ചെറുപ്രായത്തിൽത്തന്നെ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നൽകുകയെന്നതാണ് ഏറ്റവും നല്ല മാർഗം. എന്നിട്ടും സംശയമുണ്ടെങ്കിൽ വൈദ്യസഹായം തേടി തെറ്റിദ്ധാരണകൾ മാറ്റി വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നതാണ് അഭികാമ്യം.