25 വയസുണ്ട്, ഉദ്ധാരണം ലഭിക്കുന്ന സമയത്ത് ലിംഗാഗ്രത്തിലെ തൊലി പിന്നോട്ട് മാറാന്‍ ബുദ്ധിമുട്ടുണ്ട്, വേദനയുമുണ്ട്. എന്നാല്‍ ലിംഗം ചുരുങ്ങി ഇരിക്കുമ്പോള്‍ എല്ലാം നോര്‍മലായി നടക്കുകയും ചെയ്യുന്നു. എന്തെങ്കിലും വ്യായാമം ചെയ്താല്‍ ഇത് ശരിയാകുമോ ? ക്രീമുകള്‍ ഉപയോഗിച്ചാല്‍ മതിയോ ? നിതീഷ്

താങ്കള്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഫൈമോസിസിന്‍റെതാണ്. വ്യായാമം ചെയ്താലോ എന്തെങ്കിലും ക്രീമുകള്‍ ഉപയോഗിച്ചാലോ അഗ്രചര്‍മം പിന്നോട്ട് പോകുന്നത് എളുപ്പമാക്കാന്‍ കഴിയില്ല. ശസ്ത്രക്രിയ ആണ് ഇതിനുള്ള ഏറ്റവും ഉചിതമായ ചികിത്സ . മണിക്കൂറുകള്‍ക്കകം തന്നെ ആശുപത്രി വിടാവുന്ന തരത്തില്‍ തീര്‍ത്തും ലളിതവും വേദനാരഹിതവുമാണ് നിലവിലെ സര്‍ജറികള്‍. ലിംഗാഗ്രത്തിലെ തൊലി പിന്നോട്ട് പോകാത്തത് മൂലം സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന വൈവാഹിക ജീവിതത്തെ ബാധിക്കാന്‍ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഒരു വിദഗ്ദ യൂറോളജി വിദഗ്ദനെ ഉടനടി തന്നെ കാണുക. താങ്കള്‍ക്ക് ശസ്ത്രക്രിയ വേണമോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ…

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് )