ഏതൊക്കെ ദിവസങ്ങളിലാണ് ഗര്‍ഭധാരണ സാധ്യത കൂടുതല്‍ എന്നത് പലരുടേയും മനസ്സില്‍ ഉള്ള ചോദ്യമാണ്. പലരും സംശയമായി ഉന്നയിക്കാറുമുണ്ടത്. ഒരു കുഞ്ഞിനായി ശ്രമിക്കുന്നവര്‍ക്കും കുഞ്ഞുണ്ടാകാനുള്ള സാധ്യത ഒഴിവാക്കി സേഫ് സെക്സ് തേടുന്നവര്‍ക്കും ഒരു പോലെ ഉത്തരം വേണ്ട ഒന്നാണ് ഈ ചോദ്യം എന്നതാണ് രസകരമായ വസ്തുത.

ആര്‍ത്തവം തുടങ്ങിയത് മുതല്‍ കണക്കുകൂട്ടിയാല്‍ പന്ത്രണ്ടു മുതല്‍ പതിനാറു വരെയുള്ള ദിവസങ്ങളില്‍ ആണ് അണ്ഡം വിസര്‍ജ്ജിക്കാനുള്ള സാധ്യത ഉള്ളത്.  28 ദിവസത്തെ കൃത്യമായ ആര്‍ത്തവ ചക്രമുള്ള സ്ത്രീകളില്‍ ആര്‍ത്തവാരംഭത്തിന്‍റെ പതിനാലാം ദിവസത്തിലാണ് അണ്ഡം വിസര്‍ജിക്കപ്പെടുക. ഈ ദിവസങ്ങളില്‍ ഉള്ള ലൈംഗികതയാണ് ഗര്‍ഭധാരണത്തിന് ഏറ്റവും ഉത്തമം.

അണ്ഡം വിസര്‍ജിക്കപ്പെടുന്നതിന് രണ്ടുദിവസം മുന്‍പെങ്കിലും ലൈംഗീക ബന്ധം തുടങ്ങുന്നതാണ് ഏറ്റവും പ്രായോഗീകമായ മാര്‍ഗം. ലൈംഗീക ബന്ധം ഈ ദിവസങ്ങളില്‍ നടന്നാല്‍ അണ്ഡ  ആവിസര്‍ജനസമയത്ത് സ്ത്രീ ശരീരത്തിനുള്ളില്‍ അണ്ഡവുമായി കൂടിച്ചേരാന്‍ തയ്യാറായി ബീജങ്ങള്‍ ഉണ്ടാകും.അണ്ഡങ്ങള്‍ രണ്ടു ദിവസവും ബീജങ്ങള്‍ മൂന്നു മുതല്‍ നാലുവരെയുള്ള ദിവസങ്ങളും നിലനില്‍ക്കും. അതിനാല്‍ അണ്ഡവിസര്‍ജനം നടന്നാലുള്ള രണ്ടുദിവസം ഗര്‍ഭധാരണ സാധ്യത കൂടുതല്‍ ആണ്.മറ്റു പ്രശ്നങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ തൊണ്ണൂറു ശതമാനം പേര്‍ക്കും ഗര്‍ഭധാരണം നടക്കും എന്നതാണ് കണക്ക്.