മനോരമ ഓണ്‍ലൈനില്‍ ഡോ.കെ. പ്രമോദ് എഴുതിയ ലേഖനത്തില്‍ നിന്ന്

സാധാരണ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗമാണ് ഗർഭനിരോധന ഉറ (കോണ്ടം). ആഗ്രഹിക്കാത്ത ഗർഭം തടയുവാനും ലൈംഗിക രോഗങ്ങൾ ചെറുക്കുവാനും സഹായിക്കുമെങ്കിലും പലരും സ്പർശനസുഖം കണക്കിലെടുത്ത് ഉറ ഒഴിവാക്കുകയാണ് പതിവ്. സ്പർശന സുഖത്തെക്കുറിച്ചുള്ള വേവലാതി വെറും തോന്നലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

സ്ഥിരം ഉറ ഉപയോഗിക്കുന്നത് വഴി അത്തരം തോന്നലിനെ കാലക്രമേണ മറികടക്കാം. ഉറ ധരിക്കാൻ എടുക്കുന്ന സമയം ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നുവെന്നു പരാതി പറയുന്നവരും കുറവല്ല. ഒരുപക്ഷേ ഉറ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തുനിന്ന് എടുത്തു ധരിക്കുന്നതു വരെയുള്ള സമയത്തെ മാനസിക സ്ഥിതിയാകാം ഉദ്ധാരണക്കുറവിനു കാരണം. അങ്ങനെയുള്ള സന്ദർഭങ്ങളിൽ കൈയെത്തും ദൂരത്ത് ഉറകൾ സൂക്ഷിക്കുന്നത്, ഉറ ധരിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കി ലിംഗത്തിന്റെ ദൃഢത നിലനിറുത്താൻ സഹായിക്കും. ഉറ ധരിക്കുമ്പോൾ സ്ഥിരമായി ലിംഗത്തിനു ബലക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉദ്ധാരണക്കുറവിന്റെ ലക്ഷണമായി കണക്കാക്കി വൈദ്യസഹായം തേടണം.