പതിവിന് വിപരീതമായി ചുവന്ന നിറത്തിലോ, ഇളം പിങ്ക് നിറത്തിലോ മൂത്രം പുറത്ത് പോകുന്നത് കണ്ടാല്‍ കൂടുതല്‍ ശ്രദ്ധിക്കണം.  ചില മരുന്നുകളുടെയും ഭക്ഷണങ്ങളുടെയും ഉപയോഗം മൂലം ഇത്തരത്തിൽ മൂത്രത്തിൽ നിറം വ്യത്യാസം കാണാറുണ്ടെങ്കിലും ഏറിയപങ്കും മൂത്രത്തില്‍ രക്തം കലരുന്ന അവസ്ഥയിലാണ് ഇത് സംഭവിക്കുന്നത്. ഹെമാറ്റോറിയ (hematuria) എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. വൃക്ക, മൂത്രാശയം എന്നിവയിലുണ്ടാകുന്ന കല്ല്, ആന്തരിക രക്തസ്രാവം, മൂത്രാശയ കാന്‍സര്‍ എന്നിവയുടെ ലക്ഷണമാണ് മൂത്രത്തില്‍ രക്തം കാണുന്നത്. ഇത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് )