ഇ മെയിലിലും സോഷ്യല്‍ മീഡിയയിലും ഡോ. പ്രമോദിനു വരുന്ന ചോദ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവ

ചോദ്യം : 28 വയസുണ്ട്. ജിമ്മില്‍ സ്ഥിരമായി പോകുന്നുണ്ട്. അത് ലൈംഗീകശേഷി കൂട്ടുമോ ?

ഉത്തരം : മസിലിന്റെ വലുപ്പവും ലൈംഗീക ശേഷിക്കുറവും തമ്മില്‍ പ്രത്യക്ഷത്തില്‍ ഒരു ബന്ധവും ഇല്ല.  എന്നാല്‍ നല്ല ലൈംഗീകജീവിതത്തിനു ആരോഗ്യമുള്ള ശരീരവും മനസും അത്യന്താപേക്ഷിതമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കിടക്കറയിലെ പ്രധാനവില്ലനാണ്. കൊഴുപ്പിനെ ഇല്ലാതാക്കി ശരീരം പരിപാലിക്കുന്നത് സെക്സ് അതിന്‍റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ സഹായകരമാകും. മസില്‍ പെരുക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ പ്രയോഗം ഉദ്ധാരണക്കുറവു അടക്കമുള്ള പ്രശ്നങ്ങള്‍ക്കും ഇടയാക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം അല്ലാതെ ഇത്തരം മരുന്നുകള്‍ യാതൊരു കാരണവശാലും പരീക്ഷിക്കരുത്.