ടെൻഷൻ ഫ്രീ ആയി ആർക്കെങ്കിലും ജീവിക്കാൻ സാധിക്കുമോ ? ഇല്ല..പണക്കാരനും പാവപെട്ടവനും പണ്ഡിതനും പാമരനും എല്ലാം അവന്റേതായ ആധികൾ എപ്പോഴുമുണ്ടാകും.എന്നാൽ സമ്മർദത്തെ ഒരു കൂട്ടുകാരനെപോലെ കൈകാര്യം ചെയ്യാൻ പഠിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാണ്.പരിധികൾ ലംഘിക്കുമ്പോൾ ആണ് സമ്മർദങ്ങൾ ജീവിതത്തെയും മനസിനെയും പ്രതികൂലമായി ബാധിക്കുക.

ഒരു പരിധി വരെ സമ്മർദങ്ങൾ നമ്മുടെ വളർച്ചയ്ക്കുള്ള മരുന്നാക്കി മാറ്റാം എന്ന് പറഞ്ഞാൽ അത്ഭുതപ്പെടരുത്. നിങ്ങളുടെ പ്രശ്നത്തെ മനസ്സില് വിഭാവനം ചെയ്യുക. അത് മുന്നിൽ നടക്കുന്നതായി സങ്കല്പ്പിച്ച് എങ്ങനെ നിങ്ങള് അതിനെ തരണം ചെയ്യുമെന്നത് തീർച്ചപ്പെടുത്തുക. ഏതുസമയത്തും ആത്മവിശാസത്തോടെ ഇരിക്കാൻ ഈ മാർഗം സഹായിക്കും. സമ്മർദത്തിന് കീഴ്‌പ്പെടാത്ത ഒരു മനസ് ഇത്തരത്തിൽ സ്വായത്വമാക്കിയാൽ വിജയം കൈപ്പിടിയിലേക്ക് വരുന്നത് കാണാം.

സമാധാനം ആരംഭിക്കുന്നത് പുഞ്ചിരിയില് നിന്നാണ്. പ്രശ്നങ്ങള് ഉണ്ടാവട്ടെ. പക്ഷേ, വ്യക്തി വിദ്വേഷങ്ങള് ഒരിക്കലും സൂക്ഷിക്കാതിരിക്കുക. സമ്മര്ദ്ധം കൂടുമെന്നു മാത്രമല്ല ശാരീരികാരോഗ്യത്തേയും അത് ബാധിക്കും. മനസ്സ് തുറന്ന് ചിരിക്കുക. ഒരു ചെറു പുഞ്ചിരി ഒരു പക്ഷേ പല പ്രശ്നങ്ങളേയും ഒഴിവാക്കിയേക്കാം. നിങ്ങള് ഇഷ്ടപ്പെടുന്ന കാര്യങ്ങള്ക്ക് ജീവിതത്തില് സമയം കണ്ടെത്തുക. സംഗീതം, നൃത്തം, ചെടിപരിപാലനം ഇവയെല്ലാം നിങ്ങളെ കൂടുതല് ഉത്സാഹഭരിതരാക്കും.

പ്രശ്നങ്ങള് തുറന്ന് സംസാരിക്കുക. എല്ലാ സമര്ദ്ധങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുക എളുപ്പമല്ല. കുടുംബ ബന്ധങ്ങള്ക്കും സുഹൃത്ത് വലയത്തിനും പ്രാധാന്യം നല്കുക. കുടുംബത്തില് മൊബൈല് ഉപയോഗത്തിനും ഇന്റർനെറ്റ് ഉപയോഗത്തിനും പരിധി നിശ്ചയിക്കുക.ഇവയെല്ലാം വഴികളാണ്. ഏതുവഴിയിലൂടെ സഞ്ചരിക്കണമെന്നും മാനസീക സമ്മര്ദ്ധം കുറയ്ക്കണമെന്നും അന്തിമമായി നമ്മള് ഓരോരുത്തരുമാണ് നിശ്ചയിക്കേണ്ടത്.