90 ശതമാനം യൂറിനറി ഇൻഫെക്‌ഷനും യൂറിനറി ബ്ലാഡറിൽ വരുന്നതാണ്. മൂത്രനാളിയിൽ മാത്രം വരുന്നതാണ് ബാക്കി 10 ശതമാനം. പൊക്കിളിനു ചുറ്റും അനുഭവപ്പെടുന്ന വേദനയാണ് മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണം.. അണുബാധയുടെ തീവ്രതയനുസരിച്ച് രോഗത്തെ മൂന്നായി തരം തിരിക്കാം.


മൈല‍്‍ഡ് യൂറിനറി ഇൻഫെക്‌ഷൻ– അടിവയറ്റിലും അടിവയറിനു തൊട്ട് മുകളിലുമായുള്ള വേദന, കൂടെക്കൂടെ മൂത്രമൊഴിക്കണമെന്നുള്ള തോന്നൽ, മൂത്രമൊഴിക്കുമ്പോൾ നീറ്റലും പുകച്ചിലും വേദനയും അനുഭവപ്പെടുക, മൂത്രമൊഴിച്ചു കഴിഞ്ഞാലും മുഴുവൻ പോകാതെ ബാക്കി കെട്ടി നിൽക്കുന്നു എന്നു തോന്നുക എന്നിവയാണ് ലക്ഷണങ്ങൾ.


മോഡറേറ്റ് യൂറിനറി ഇൻഫെക്‌ഷൻ– മൈൽഡ് യൂറിനറി ഇൻഫെക്‌ഷനിൽ കാണുന്ന ലക്ഷണങ്ങൾക്കു പുറമേ പനി, വിറയൽ, നടുവേദന എന്നിവയും ഉണ്ടാകും.


സിവിയർ യൂറിനറി ഇൻഫെക്‌ഷൻ– നടുവിന്റെ താഴ്ഭാഗത്ത്, നട്ടെല്ലിന്റെ ഇരുവശങ്ങളിൽ തൊടുമ്പോൾ വേദനിക്കുക, വിട്ടുമാറാത്ത പനി, ഛർദി, മൂത്രത്തിന്റെ നിറം കടും മഞ്ഞയാകുക, മൂത്രത്തിൽ നേരിയ തോതിൽ രക്തം കലരുക, മൂത്രത്തിൽ പത പോലെ വരിക, അസഹ്യമായ നടുവേദന എന്നിവ കടുത്ത അണുബാധയുടെ ലക്ഷണങ്ങളാണ്. കുട്ടികളിലും പ്രായം ചെന്നവരിലും ഗ്യാസ്ട്രബിളായോ പനിയായോ മാത്രമാകാം ലക്ഷണങ്ങൾ പ്രകടമാകുക.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്