ഏതെങ്കിലും കാര്യത്തെക്കുറിച്ച് അടിയുറച്ച ‘മിഥ്യാവിശ്വാസം’ വെച്ചുപുലർത്തുരന്നവര്ക്ക് ‘സംശയരോഗം’ അഥവാ ‘ഡില്യൂഷണൽ ഡിസോഡർ’ ഉണ്ടെന്ന് കരുതാം. ഭാര്യക്ക് മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന അടിയുറച്ച മിഥ്യാവിശ്വാസമുള്ള വ്യക്തി ഉദാഹരണം. അങ്ങനെയൊന്നുമില്ല എന്ന് ആരൊക്കെ പറഞ്ഞാലും അയാൾ വിശ്വസിക്കില്ല. സമൂഹത്തിലെ 0.03 ശതമനം പുരുഷന്മാരിൽ മാത്രം കണ്ടുവരുന്ന ഈ രോഗം കണ്ടെത്താനും വിഷമമാണ്. കാരണം, പലപ്പോഴും ജീവിതപങ്കാളിക്കു മാത്രമേ ഈ രോഗം തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. മറ്റെല്ലാവരോടും ഇയാൾ നല്ല രീതിയിലാകും പെരുമാറുക. ചിലരിൽ ആരെങ്കിലും തന്നെ കൊല്ലാൻ വരുന്നുവെന്ന തോന്നൽ ഉണ്ടാകുകയോ ശരീരത്തിൽ രോഗാണുക്കൾ ഉണ്ടെന്നുള്ള സംശയം ഉണ്ടാകുകയോ ചെയ്യാം.

നിങ്ങൾക്ക് സംശയരോഗമുണ്ടോ എന്നറിയാൻ അഞ്ചു ചോദ്യങ്ങളിലൂടെ കടന്നു പോയാൽ മതി
1. തെളിവുകളില്ലെങ്കിലും മറ്റുള്ളവർ അപകടപ്പെടുത്താൻ എപ്പോഴും ശ്രമിക്കുന്നതായി ദൃഢമായി വിശ്വസിക്കുന്നുണ്ടോ? ബന്ധുക്കളോ സഹപ്രവർത്തകരോ ചിലപ്പോൾ അന്യരോ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ഒരു തെളിവുമില്ലാതെ ഉറച്ച് വിശ്വസിക്കുന്നു.
ഉണ്ട്, ഇല്ല
2. തെളിവുകളുടെ അഭാവത്തിലും ജീവിതപങ്കാളി വിശ്വസ്തയല്ല എന്ന് തോന്നാറുണ്ടോ? തന്റെ പങ്കാളിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്നുള്ള കടുത്ത വിശ്വാസം സാധൂകരിക്കാവുന്ന തെളിവുകൾ ഇല്ല എങ്കിലും സ്ഥിരമായി അങ്ങനെ കരുതുന്നു
ഉണ്ട്, ഇല്ല
3. മേൽപറഞ്ഞ തോന്നലുകൾ തിരുത്താൻ വളരെ അടുപ്പമുള്ളവർ ശ്രമിച്ചാലും നിലപാടു മാറ്റാൻ ബുദ്ധിമുട്ട് തോന്നാറുണ്ടോ? അടുത്ത സുഹൃത്തുക്കൾ ന്യായങ്ങളോ തെളിവുകളോ നിരത്തി തെറ്റിദ്ധാരണകൾ മാറ്റാൻ ശ്രമിച്ചാലും തന്റെ വിശ്വാസം തിരുത്താൻ കഴിയാത്ത അവസ്ഥ
ഉണ്ട്, ഇല്ല
4. മറ്റുള്ളവർ മനസ്സുവായിച്ച് മനസ്സിലാക്കുന്നുവെന്നും എപ്പോഴും തന്നെക്കുറിച്ച് പരാമർശിക്കുന്നുവെന്നും വിശ്വസിക്കുന്നുന്നോ? മറ്റൊരാൾ മുഖത്തുനോക്കി ചിരിച്ചത് താൻ മനസ്സിൽ ചിന്തിച്ചതു മനസ്സിലാക്കിയാണ് ചിരിച്ചതെന്ന തോന്നൽ . മറ്റുള്ളവർ പറയുന്നത് തന്നെപ്പറ്റിമാത്രമാണെന്ന ചിന്ത
ഉണ്ട്, ഇല്ല
5. തനിക്കെതിരെ മറ്റുള്ളവർ കൂടോത്രവും മന്ത്രവാദവും ചെയ്യാറുണ്ട് എന്ന ബലമായ വിശ്വാസമുണ്ടോ? തന്റെ തകർച്ച ലക്ഷ്യമിട്ട് മറ്റു ചിലർ നിരന്തരം മന്ത്രവാദം പോലുള്ളവയുടെ സഹായം തേടുന്നു. തന്നെ അതു പ്രതികൂലമായി ബാധിക്കുന്നുവെന്നും വിശ്വസിക്കുന്നു
ഉണ്ട്, ഇല്ല
മേൽപറഞ്ഞ അഞ്ചു ചോദ്യങ്ങളിൽ ഒരെണ്ണത്തിനെങ്കിലും ഉത്തരം ഉണ്ട് എന്നാണെങ്കിൽ സംശയരോഗം ഉണ്ട് എന്നർത്ഥം ഉണ്ട്. എന്നതിന്റെ എണ്ണം കൂടുന്തോറും സംശയരോഗത്തിന്റെ തീവ്രതയും വ്യാപ്തിയും കൂടുന്നു. ചിട്ടയായ മനശാസ്ത്ര ചികിത്സ അനിവാര്യമാണ് ഇത്തരം രോഗികൾക്ക്.

ദമ്പതികൾക്കിടയിലെ സംശയം രോഗം കനത്താൽ അത് കുടുംബ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടാക്കും. അസംപ്തൃത ദാമ്പത്യം അഥവാ അൺ കൺസ്യൂമേറ്റഡ് മാര്യേജ് എന്ന അവസ്ഥയിലേക്ക് എത്തിക്കാം ഇത്. കൊഗ്‌നിറ്റീവ് ബിഹേവിയറൽ ചികിത്സാ രീതിയുടെ തത്വങ്ങളിലധിഷ്ഠിതമായി ശാസ്ത്രീയമായി നടത്തുന്ന മനഃശാസ്ത്ര ചികിത്സാ മാർഗമാണ് ഇതിനു വേണ്ടത്…