ഒരുപാട് സ്ത്രീകൾക്കുള്ള ഒരു പ്രശ്‌നമാണ് ഇത്. സ്വകാര്യ ഭാഗങ്ങൾ മറ്റുള്ളവർ കാണുന്നത് തെറ്റാണെന്ന ചിന്തയോ സ്വന്തം ശരീരത്തോടുള്ള അപകർഷതാ ബോധമോ ആകാം ഈ പ്രശ്‌നത്തിന് കാരണം. ഒരു ഇത്തിരി സദാചാരബോധം എപ്പോഴോ മനസിൽ കുടുങ്ങിപ്പോയവർ ആണിത്. ശരീര പ്രദർശനം ഭർത്താവ് തെറ്റിദ്ധരിച്ചാലോ എന്ന സംശയവും മനസിൽ സൂക്ഷിക്കുന്നവരുണ്ട്. എനിക്ക് നിന്റെ ശരീരം ഇഷ്ടമാണെന്ന ആശയവിനിമയം ഭർത്താവിൽനിന്നുണ്ടായാൽ തീരാവുന്ന പ്രശ്‌നമേ ഭൂരിഭാഗം പേരിലും ഉള്ളൂ. ശരീരം പ്രദർശിപ്പിക്കുമ്പോൾ ഭർത്താക്കന്മാർ കൂടുതൽ താൽപര്യം കാണിക്കുകയും അത് ഇഷ്ടമാണെന്ന് തുറന്നു പറയുകയും വേണം. എന്നിട്ടും ചിന്താഗതിയിൽ മാറ്റം വരുന്നില്ലെങ്കിൽ നിർബന്ധിക്കണ്ട. വെളിച്ചമില്ലാതെ വസ്ത്രം മാറുന്ന രീതി അവർ തുടർന്നോട്ടെ.