ഡോ.കെ.പ്രമോദിന് ഓണ്‍ലൈനിലും ഇ-മെയിലിലുമായി വരുന്ന ചോദ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവയില്‍ നിന്ന് …
ചോദ്യം : ഡോക്ടര്‍, സെക്സ് തെറാപ്പി എന്നാല്‍ നേരിട്ട് സെക്സ് ചെയ്യിക്കലാണ് എന്ന് ചില സുഹൃത്തുക്കള്‍ പറയുന്നു , ശരിയാണോ ?
ഉത്തരം : സെക്സ് തെറാപ്പി എന്നാൽ ജനങ്ങൾ തെറ്റിദ്ധരിക്കുന്നതുപോലെ നേരിട്ട് സെക്സ് ചെയ്യിപ്പിക്കലല്ല. മറിച്ച് കൊഗ്നിറ്റീവ് ബിഹേവിയറൽ ചികിത്സാ രീതിയുടെ തത്വങ്ങളിലധിഷ്ഠിതമായി ശാസ്ത്രീയമായി നടത്തുന്ന ഒരു മനഃശാസ്ത്ര ചികിത്സാ മാർഗമാണ്.
ആദ്യപടിയായി ലൈംഗിക കാര്യങ്ങളെപ്പറ്റി വ്യക്തത നൽകുവാൻ വേണ്ട കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കുന്നു. പിന്നീട് വ്യക്തിയുടേയോ ദമ്പതികളുടെയോ ഭയം, ഉത്കണ്ഠ, അതുവരെ നമുക്ക് മനസിലാക്കാൻ കഴിയാതിരുന്ന മറ്റ് പ്രശ്നങ്ങൾ എന്നിവ തിരിച്ചറിയുവാനും വേണ്ട മാർഗങ്ങളും സങ്കേതങ്ങളും നിർദ്ദേശിക്കുന്നു. കൃത്യമായും ചിട്ടയായും ക്രമാനുഗതവുമായുള്ള ഇത്തരം രീതികളിലൂടെ കുറച്ചുദിവസങ്ങൾകൊണ്ട് മേൽപ്പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ച് അവരുടെ ഭയം, ആശങ്ക, ബന്ധത്തിനുള്ള തടസ്സം എന്നിവ നീക്കി വിജയകരമായ ലൈംഗിക ബന്ധത്തിലേയ്ക്ക് എത്തിക്കുന്ന ചികിത്സാ മാർഗമാണ് ഇത്. ഏകദേശം രണ്ടാഴ്ചയാണ് ഈ ചികിത്സയ്ക്ക് വേണ്ട സമയം.
0 Comments