രണ്ടു ആണ്‍കുട്ടികളാണ്‌..പത്തു വയസു കഴിഞ്ഞു, ഒരു പ്രായം കഴിഞ്ഞാല്‍ കുട്ടികളെ കൂടെ ഉറക്കുന്നത് ശരിയല്ല എന്ന് കേട്ടത് സത്യമാണോ ? ഒരിക്കല്‍ തേടിയെത്തിയ ചോദ്യമാണ് ഇത്..ഇന്നത്തെ അണുകുടുംബ സാഹചര്യത്തില്‍ കുട്ടികള്‍ മാതാപിതാക്കളോട് ഒപ്പം രാത്രി ഉറങ്ങുന്നത് തികച്ചും സാധാരണമാണ്.

പത്തു വയസു തികയുന്നതിന് മുന്‍പുതന്നെ സാഹചര്യം ഉണ്ടെങ്കില്‍ അവരെ മാറ്റി കിടത്തുന്നതാണ് ഉചിതം. ഇത് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഗുണം ചെയ്യും എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്നത്തെ ജീവിത സാഹചര്യങ്ങളില്‍ മിക്ക ദമ്പതികളും തിരക്കെല്ലാം മാറ്റിവെച്ച് അല്‍പ്പം മനസ് തുറക്കുന്നത് കിടപ്പറയില്‍ ആകും. തൃപ്തികരമായ  ലൈംഗീക ബന്ധം പുലര്‍ത്താനും മുതിര്‍ന്ന കുട്ടികളുടെ സാന്നിധ്യം തടസമാകും . ഈ രണ്ടു കാരണങ്ങളാല്‍ മുതിര്‍ന്നുപത്തുവയസുകാരനെ മുതിര്‍ന്ന കുട്ടിയായി പരിഗണിച്ചു മാറ്റി കിടത്തുക തന്നെയാണ് നല്ലത്.

രാത്രി തനിയെ കിടക്കുമ്പോള്‍ കുട്ടികള്‍ക്ക് അതുവരെ ഉണ്ടായിരുന്ന അമിത വിധേയത്വം ഇല്ലാതെ ആകുകയും അവര്‍ സ്വാശ്രയത്വം ഉള്ള  വ്യക്തിയായി ശരിയായ തരത്തില്‍ വികാസം പ്രാപിക്കുകയും ചെയ്യും. ഒന്നിലധികം കുട്ടികള്‍ ഉണ്ടെങ്കില്‍ പത്തുവയസുകാരനെയും ഇളയ കുട്ടിയേയും ഒന്നിച്ചു മാറ്റികിടത്താം. അവരോടു ഇഷ്ടക്കുറവു ഉള്ളതിനാല്‍ ആണ് ഇപ്രകാരം ചെയ്യുന്നത് എന്നതോന്നല്‍ ഒരിക്കലും വരരുത്. നല്ല രീതിയില്‍ വാത്സല്യം പ്രകടിപ്പിക്കാന്‍ മറക്കരുത്. വല്ലപ്പോഴും ഒക്കെ മാതാപിതാക്കള്‍ക്ക് ഒപ്പം കിടക്കാന്‍ മുതിര്‍ന്ന കുട്ടികളെയും അനുവദിക്കുകയും ചെയ്യാം. കുട്ടികളുടെ മുറികളില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ സര്‍വ സ്വാതന്ത്ര്യവും നിലനിര്‍ത്തി വേണം അവരെ മാറ്റിക്കിടത്തി തുടങ്ങാന്‍..അല്ലെങ്കില്‍ സ്വകാര്യത ഏറുമ്പോള്‍ ഉണ്ടാകുന്ന ചതിക്കുഴികളിലേക്ക് അവരും വീണു പോയേക്കാം..