പുകവലിയും ലൈംഗികജീവിതവും തമ്മില്‍ അഭേദ്യബന്ധമുണ്ട്. സ്ഥിരമായുള്ള പുകവലി പുരുഷന്മാരില്‍ ഉത്തേജനക്കുറവ് ( ഇറക്ടെയില്‍ ഡിസ്ഫംഗ്ഷന്‍ ) സംഭവിക്കാന്‍ കാരണമാകും. ഒപ്പം ലൈംഗികവിരക്തിക്കും കാരണമാകും.

പുകവലി മൂലം രക്തക്കുഴലുകള്‍ ചുരുങ്ങുന്നതാണ് ഉദ്ധാരണ വൈകല്യം ഉണ്ടാവാന്‍ കാരണം. പുകയിലയിലെ നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവ പുകവലിക്കാത്ത ഒരാളെക്കാള്‍ ഏതാണ്ട് 25 ശതമാനത്തോളം ഉദ്ധാരണക്കുറവിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണു പഠനങ്ങള്‍ വെളിവാക്കുന്നത്. ശരീരത്തിലെ ഇതര ഭാഗങ്ങളിലെ രക്തക്കുഴലിനേക്കാള്‍ സങ്കീര്‍ണമാണ് ലിംഗത്തിലെ രക്തക്കുഴലുകള്‍. 25 ശതമാനം ചുരുക്കം ഉണ്ടായാല്‍ പോലും അത് ലൈംഗീക ജീവിതത്തെ ബാധിക്കും. ശരീരത്തിലെ ഇതര ഇടങ്ങളിലെ രക്തക്കുഴലുകളില്‍ അമ്പതു ശതമാനത്തോളം ബ്ലോക്ക് ഉണ്ടായാല്‍ മാത്രമേ അവിടേക്കുള്ള രക്തപ്രവാഹം തടസപ്പെട്ടു തുടങ്ങൂ.

പുകവലിക്കുന്ന സ്ത്രീകളില്‍ യോനീമുഖം വരണ്ടു പോകുന്നതായും പഠനം പറയുന്നുണ്ട്. ഇത് ലൈംഗികജീവിതം വേദനാജനകമാക്കുകയും ഒപ്പം ലൈംഗികജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പുകവലി വന്ധ്യതയ്ക്കും ഇടയാക്കും എന്നത് മറക്കരുത്.