പുരുഷന്മാരില്‍ വ്യാപകമായി കാണുന്ന മൂത്രാശയ പ്രശ്നങ്ങള്‍ പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ടതാണ്. നിരവധി ചെറുഗ്രന്ഥികളുടെ ഒരു കൂട്ടമാണ് പ്രോസ്റ്റേറ്റ്. മുന്തിരിക്കുലയുടെ ആകൃതിയിലുള്ള ഈ ചെറുഗ്രന്ഥികളിലാണ് പ്രോസ്റ്റേറ്റ് സ്രവങ്ങള്‍ ഉണ്ടാകുന്നത്. ശുക്ളോല്‍പാദനവും, സ്ഖലന നിയന്ത്രണവും പ്രോസ്റ്റേറ്റിന്‍റെ രണ്ട് പ്രധാന ധര്‍മങ്ങളാണ്. കൂടാതെ പുരുഷബീജങ്ങളെ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതും പ്രോസ്റ്റേറ്റ് ആണ്. പ്രോസ്റ്റേറ്റിലുണ്ടാകുന്ന നിര്‍ദോഷകരമായ വീക്കം, അണുബാധ, അര്‍ബുദം ഇവയാണ് പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രധാന പ്രശ്നങ്ങള്‍.

മൂത്രാശയത്തിന് തൊട്ട് താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് പ്രോസ്റ്റേറ്റിന്‍റെ സ്ഥാനം.
ജനിക്കുമ്പോള്‍ പയറു മണിയോളം മാത്രം വലുപ്പമുള്ള പ്രോസ്റ്റേറ്റ് വളരെ പതുക്കെയാണ് വളര്‍ന്നു തുടങ്ങുന്നത്. 25 വയസ്സാകുമ്പോഴേക്കും പ്രോസ്റ്റേറ്റിന് പുര്‍ണവളര്‍ച്ചയുണ്ടാകും. തുടര്‍ന്ന് പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ പ്രോസ്റ്റേറ്റ് സൗമ്യമായി പ്രവര്‍ത്തിക്കുന്നു. മധ്യ വയസ്സ് പിന്നിടുമ്പോള്‍ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകളുമായാണ് പ്രോസ്റ്റേറ്റ് പ്രശ്നക്കാരനാകുന്നത്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍മൂലം ഇപ്പോള്‍ 40 വയസ്സുള്ളവരില്‍പോലും പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ കണ്ടുവരുന്നു.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) – ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)