പുരുഷന്മാരിലെ രതിമൂര്‍ച്ഛാഹാനിയുടെ മുഖ്യ കാരണം മാനസികമാണ്. ജീവിതത്തിലൊരിക്കലും സ്വയംഭോഗം ചെയ്തിട്ടില്ലാത്തവരിലാണ് ശുക്ല സ്ഖലനം നടത്തുവാന്‍ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവപ്പെടുന്നത്. ഇവര്‍ക്ക് ലൈംഗിക ബന്ധത്തിലൂടെയോ സ്വയം ഭോഗത്തിന് ശ്രമിച്ചാലോ ശുക്ല വിസര്‍ജനം നടക്കുകയില്ലെങ്കിലും ഉറക്കത്തിൽ സ്വപ്ന സ്ഖലനത്തിന്‍റെ രൂപത്തിൽ അത് സംഭവിക്കാറുണ്ട്.

കാരണം ശാരീരികമല്ലാത്തതിനാൽ രതിമൂര്‍ച്ഛാഹാനിയുടെ ചികിത്സയിൽ മരുന്നുകള്‍ക്ക് കാര്യമായ പങ്കൊന്നും വഹിക്കാനില്ല. ചിട്ടയായും ക്രമമായുമുള്ള സെക്സ് തെറാപ്പിയാണ് രതിമൂര്‍ച്ഛാഹാനിക്ക് ഏറ്റവും ഫലപ്രദമായ ചികിത്സ. ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ രതിമൂര്‍ച്ഛയും ശുക്ല സ്ഖലനവുമില്ലാതിരുന്ന 137 രോഗികളിൽ 50 ശതമാനം പേരാണ് ചികിത്സയ്ക്ക് തയ്യാറായത്. അവരിൽ 84 ശതമാനംപേരും സെക്സ് തെറാപ്പിയിലൂടെ പൂര്‍ണ്ണ സുഖംപ്രാപിച്ചു.