പുരുഷന്മാരില് കാണപ്പെടുന്ന ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. മൂത്രാശയത്തിന് തൊട്ട് താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് പ്രോസ്റ്റേറ്റിന്‍െറ സ്ഥാനം. കമഴ്ത്തിവെച്ച ഒരു പിരമിഡിന്‍െറ ആകൃതിയില്‍ കൊഴുപ്പ് പാളികള്‍ക്കുള്ളിലാണ് പ്രോസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. കട്ടിയുള്ള പുറന്തോടും സവിശേഷമായ മൃദുപേശികളും പ്രോസ്റ്റേറ്റിനുണ്ട്.
ജനിക്കുമ്പോള്‍ പയറു മണിയോളം മാത്രം വലുപ്പമുള്ള പ്രോസ്റ്റേറ്റ് വളരെ പതുക്കെയാണ് വളര്‍ന്നു തുടങ്ങുന്നത്. 25 വയസ്സാകുമ്പോഴേക്കും പ്രോസ്റ്റേറ്റിന് പുര്ണവളര്ച്ചയുണ്ടാകും. തുടര്‍ന്ന് പ്രത്യേകിച്ച് മാറ്റമൊന്നുമില്ലാതെ പ്രോസ്റ്റേറ്റ് സൗമ്യമായി പ്രവര്‍ത്തിക്കുന്നു. മധ്യ വയസ്സ് പിന്നിടുമ്പോള്‍ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകളുമായാണ് പ്രോസ്റ്റേറ്റ് പ്രശ്നക്കാരനാകുന്നത്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍മൂലം ഇപ്പോള്‍ 40 വയസ്സുള്ളവരില്‍പോലും പ്രോസ്റ്റേറ്റ് പ്രശ്നങ്ങള്‍ കണ്ടുവരുന്നു. പുരുഷന്മാരില് ഏറ്റവും വ്യാപകമായി കാണുന്ന മൂത്രാശയ പ്രശ്നങ്ങളും പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ടതാണ്.
പുരുഷന്മാരുടെ മൂത്രാശത്തിനും മൂത്രനാളിക്കും ഇടയിലായാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി സ്ഥിതിചെയ്യുന്നത്. പുരുഷന്മാരില് ബീജവാഹകമായി പ്രവര്‍ത്തിക്കുന്ന ശുക്ലത്തിലെ കുറച്ചു ഭാഗങ്ങള്‍ ഉല്പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയിലാണെന്നതില് കവിഞ്ഞ് മറ്റുപയോഗങ്ങളൊന്നും ഇതിനില്ലെന്നു പറയാം. അതേസമയം ഈ ഗ്രന്ഥിക്കുണ്ടാകുന്ന ചില പ്രശ്നങ്ങള്‍ മൂലം മൂത്രതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പുരുഷന്മാരില് ഉണ്ടാകുകയും ചെയ്യും.
നിരവധി ചെറുഗ്രന്ഥികളുടെ ഒരു കൂട്ടമാണ് പ്രോസ്റ്റേറ്റ്. മുന്തിരിക്കുലയുടെ ആകൃതിയിലുള്ള ഈ ചെറുഗ്രന്ഥികളിലാണ് പ്രോസ്റ്റേറ്റ് സ്രവങ്ങള്‍ ഉണ്ടാകുന്നത്. ശുക്ളോല്‍പാദനവും, സ്ഖലന നിയന്ത്രണവും പ്രോസ്റ്റേറ്റിന്‍െറ രണ്ട് പ്രധാന ധര്‍മങ്ങളാണ്. കൂടാതെ പുരുഷബീജങ്ങളെ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതും പ്രോസ്റ്റേറ്റ് ആണ്. പ്രോസ്റ്റേറ്റിലുണ്ടാകുന്ന നിര്‍ദോഷകരമായ വീക്കം, അണുബാധ, അര്‍ബുദം ഇവയാണ് പ്രോസ്റ്റേറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രധാന പ്രശ്നങ്ങള്‍. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കവും (ബിനൈന്‍ പ്രോസ്റ്റേറ്റ് ഹൈപ്പര്‍പ്ലാസിയ) പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, അണുബാധ (പ്രോസ്റ്റെറ്റിസ്) എന്നിവയുമാണ് ഈ അവയവം മൂലമുണ്ടാകുന്ന പ്രധാന രോഗങ്ങള്‍.
സെന്റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ് ) ഡോ. ടി ശരവണന് ( യൂറോളജിസ്റ്റ്)
2 Comments
Babu Kuriakose
What are the primary signs and symptoms of prostate problems,how it manifests.Sir, Iam aged 57and if I feel to urinate then I have to do it immediately,is it a noticeable complication.repl expects
Dr. Promodu
മൂത്രമൊഴിക്കുമ്പോള്‍ താഴെപ്പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം, ഇവ പ്രോസ്റ്റേറ്റ് വീക്കത്തിന്റെ സൂചനയാവാം.
∙ മൂത്രമൊഴിക്കുമ്പോൾ വേദന, പുകച്ചിൽ
∙ മൂത്രം ഒഴിക്കുന്നത് തുടങ്ങുവാനുള്ള ബുദ്ധിമുട്ട്
∙ കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുക
∙ പെട്ടെന്നു മൂത്രമൊഴിക്കാൻ തോന്നുക
∙ മൂത്രത്തിന്റെ തെളിമ കുറഞ്ഞുള്ള കലക്കം
∙ രക്തമയം കാണുക
∙ അടിവയറ്റിലും നടുവിന്റെ കീഴ്ഭാഗത്തും വേദന
∙ പനി, വിറയൽ ∙