ഉദ്ധാരണക്കുറവിന്റെ കാരണങ്ങൾ കണ്ടുപിടിക്കുന്നതിനുവേണ്ടി ലിംഗത്തിൽ മരുന്നുകുത്തിവെച്ച ശേഷം അൾട്രാ സൗണ്ട് മെഷീൻ ഉപയോഗിച്ച് ലിംഗത്തിൽ പല തവണ ആവർത്തിച്ച് സ്‌കാൻ ചെയ്ത് വിവിധ അളവുകൾ എടുക്കുന്ന ഒരു രീതിയാണിത്.

ഉദ്ധാരണക്കുറവിന്‍റെ കാരണങ്ങള്‍ ശാരീരികമാണോ മാനസികമാണോ എന്നതാണ് ആദ്യം തേടേണ്ടത് . ലിംഗത്തിലേയ്ക്ക് വേണ്ടത്ര രക്തം ഒഴുകിവരാത്തതാണോ, അതോ ഒഴുകിവന്ന രക്തം അവിടെ തങ്ങി നിൽക്കാതെ തിരിച്ച് ഒഴുകിപ്പോകുന്നതാണോ തുടങ്ങിയ കാരണങ്ങളാണ് ഈ ടെസ്റ്റിൽനിന്നും തിരിച്ചറിയുക .

റിജി സ്‌കാൻ പണ്ട്കാലത്ത് സാർവത്രികമായി ഉപയോഗിച്ചിരുന്നുവെങ്കിലും പെനൈൽ ഡോപ്ലർ എന്ന അൾട്രാ സൗണ്ട് സ്‌കാനിംഗ് കൂടുതൽ പ്രചാരത്തിലായതിലൂടെ റിജി സ്‌കാൻ അധികമാരും ഉപയോഗിക്കാറില്ല. കാരണം ഒരു ഡയഗ്‌നോസ്റ്റിക് ടെസ്റ്റ് എന്ന നിലയിൽ റിജി സ്‌കാനേക്കാളും കൃത്യത കൂടുതലാണ് പെനൈൽ ഡോപ്ലറിന്.