പ്രമേഹ രോഗവും ഉദ്ധാരണക്കുറവും (Diabetes Mellitus & Erectile Dysfunction /ED)

പ്രമേഹ രോഗമുള്ള പുരുഷന്മാരിൽ 20 മുതൽ 71 ശതമാനം വരെ വ്യക്തികൾക്കും ഉദ്ധാരണക്കുറവുള്ളതായി വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രായം വർദ്ധിക്കുന്നതനുസരിച്ച് ഇതിന്റെ തോതും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. വേൾഡ് ഡയബറ്റിക്‌സ് ഫൗണ്ടേഷന്റെ കണക്കു പ്രകാരം 40 ശതമാനം പ്രമേഹ രോഗികളും ഉദ്ധാരണക്കുറവുള്ളവരാണ്.

ദീർഘകാലമായി നിലനിൽക്കുന്നതും അനിയന്ത്രിതവുമായ പ്രമേഹ രോഗം ഉദ്ധാരണക്കുറവിന് കാരണമാകാറുണ്ട്. ലിംഗത്തിനുള്ളിലെ അറകളുടെ വികാസ സങ്കോചശേഷി അഥവാ ഇലാസ്റ്റിസിറ്റി പ്രമേഹരോഗം മൂലം നഷ്ടപ്പെടുന്നതാണ് കാരണം. പ്രമേഹ രോഗമുള്ളവരിൽ വീനസ് ലീക്കും കൂടുതലായി കണ്ടുവരുന്നു.2015 ജൂലൈയിൽ സിംഗപ്പൂരിൽ നടന്ന വേൾഡ് അസോസിയേഷൻ ഫോർ സെക്ഷ്വൽ ഹെൽത്തിന്റെ 22-ാമത് സമ്മേളനത്തിൽ ഡോ. പ്രമോദ് അവതരിപ്പിച്ച പഠന റിപ്പോർട്ട് അനുസരിച്ച് ഉദ്ധാരണക്കുറവുള്ള 8,690 പുരുഷന്മാരിൽ 22 ശതമാനംപേർക്കും പ്രമേഹ രോഗവും 23 ശതമാനം പേർക്ക് കൊളസ്‌ട്രോൾ സംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.